തിരുവനന്തപുരം: സംസ്ഥാനത്തിലെ നാല് ലോക്സഭാ മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്ന് ബിജെപി. ജില്ലാ തല അവലോകന റിപോര്‍ട്ടിലാണ് ഈ വിലയിരുത്തല്‍. എല്ലാ ജില്ലകളിലും മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് ജില്ലാനേതാക്കള്‍ നല്‍കിയ വിവരം. ചൊവ്വാഴ്ച തിരുവനന്തപുരത്തു ചേരുന്ന നേതൃയോഗത്തില്‍ അന്തിമ വിശകലനം നടക്കും. ( lok sabha election 2024 bjp hope four seat )
|
പ്രാഥമിക വിലയിരുത്തലില്‍ തൃശ്ശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ വിജയസാധ്യത കണക്കാക്കിയിരുന്നു സമാനമായ റിപോര്‍ട്ടാണ് ജില്ലാ കമ്മിറ്റികളും നല്‍കിയിട്ടുള്ളത്. സ്ത്രീവോട്ടര്‍മാരിലാണ് പ്രധാനമായും പ്രതീക്ഷ. പല മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് അനുകൂലമായി കാര്യമായ അടിയൊഴുക്കുണ്ടായി. എല്ലാ ജില്ലകളിലും നില മെച്ചപ്പെടുത്താനാവുമെന്നാണ് റിപോര്‍ട്ട്.
തിരുവനന്തപുരത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയിരുന്നു. മികച്ച സ്ഥാനാര്‍ഥിയും ശക്തമായ പ്രചാരണവും ഇത്തവണയുണ്ടാക്കിയ അടിയൊഴുക്ക് വിജയത്തിലേക്ക് നയിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ആറ്റിങ്ങലിലും തൃശ്ശൂരും പത്തനംതിട്ടയിലും സ്ഥിതി അനുകൂലമാണ്. ആലപ്പുഴയില്‍ മൂന്നുലക്ഷത്തിലേറെ വോട്ടുനേടും. പാലക്കാട്ടും വലിയമുന്നേറ്റമുണ്ടാകുമെന്നും ജില്ലാ അവലോകന റിപോര്‍ട്ടില്‍ പറയുന്നു.





