13
Apr 2026
Mon
13 Apr 2026 Mon
Lousiana shooting

യുഎസിലെ ലൂസിയാന സംസ്ഥാനത്ത് തന്റെ ഏഴ് മക്കള്‍ ഉള്‍പ്പെടെ എട്ട് കുട്ടികളെ പിതാവ് വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ട മറ്റൊരാള്‍ ബന്ധുവിന്റെ കുട്ടിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച രാവിലെ ശ്രെവ്‌പോര്‍ട്ടിലെ രണ്ട് വീടുകളിലായാണ് ദാരുണമായ സംഭവം നടന്നത്. ആദ്യ വീട്ടില്‍ വെടിവയ്പ്പ് ആരംഭിച്ച അക്രമി പിന്നീട് രണ്ടാമത്തെ വീട്ടിലേക്ക് നീങ്ങുകയും അവിടെയും ക്രൂരകൃത്യം തുടരുകയുമായിരുന്നു. രണ്ടാമത്തെ വീട്ടിലാണ് ഏഴ് കുട്ടികള്‍ കൊല്ലപ്പെട്ടത്. ഒരു കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീടിന്റെ മേല്‍ക്കൂരയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പരുക്കേറ്റ മറ്റ് രണ്ടു പേര്‍ ചികിത്സയിലാണ്.

ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് മുതിര്‍ന്നവരില്‍ ഒരാള്‍ പ്രതിയുടെ മക്കളുടെ അമ്മയാണ്. പ്രതിയായ ഷമര്‍ എല്‍ക്കിന്‍സിനെ പിന്നീട് പോലീസ് വെടിവെച്ചു കൊന്നു.

കൊല്ലപ്പെട്ട കുട്ടികള്‍ക്ക് ഒരു വയസ്സ് മുതല്‍ 12 വയസ്സ് വരെയാണ് പ്രായമെന്ന് ശ്രെവ്‌പോര്‍ട്ട് പോലീസ് വക്താവ് ക്രിസ് ബോര്‍ഡെലോണ്‍ അറിയിച്ചു. ആക്രമണത്തിന് ശേഷം തോക്ക് ചൂണ്ടി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച എല്‍ക്കിന്‍സിനെ പോലീസ് പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നു.

കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, ഇതൊരു കുടുംബവഴക്കിനെത്തുടര്‍ന്നുണ്ടായ സംഭവമാണെന്ന് (ഉീാലേെശര ശിരശറലി)േ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു. 2019-ല്‍ ആയുധ നിയമപ്രകാരം എല്‍ക്കിന്‍സ് അറസ്റ്റിലായിട്ടുണ്ടെങ്കിലും, ഇയാള്‍ക്കെതിരെ മുന്‍പ് ഗാര്‍ഹിക പീഡന പരാതികളൊന്നും ഉണ്ടായിരുന്നില്ല.

അതീവ ദാരുണമെന്ന് അധികൃതര്‍
ശ്രെവ്‌പോര്‍ട്ടില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമാണിതെന്ന് മേയര്‍ ടോം ആഴ്‌സനോ പ്രതികരിച്ചു. ശ്രെവ്‌പോര്‍ട്ട് സ്വദേശി കൂടിയായ യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. ‘ഹൃദയഭേദകമായ ദുരന്തം’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും ശ്രെവ്‌പോര്‍ട്ട് നിവാസികളെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൂസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രിയും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

അമേരിക്കയില്‍ തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗണ്‍ വയലന്‍സ് ആര്‍ക്കൈവിന്റെ (ഏൗി ഢശീഹലിരല അൃരവശ്‌ല) റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഷം മാത്രം അമേരിക്കയില്‍ 119 കൂട്ട വെടിവെപ്പുകള്‍ നടന്നു. ഇതില്‍ 79 കുട്ടികള്‍ ഉള്‍പ്പെടെ 117 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 458 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Louisiana man kills 7 of his children, another child in mass shooting

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക