കാല്‍പ്പന്ത് കളിക്ക് പേരുകേട്ട മലപ്പുറത്തിന് ഇനി സ്വന്തം ഫുട്‌ബോള്‍ ക്ലബ്ബ്. ജൂലൈ 26ന് മലപ്പുറം എംഎസ്പി മൈതാനത്ത് മലപ്പുറം ഫുട്‌ബോള്‍ ക്ലബ്ബിന്റെ(എംഎഫ്‌സി) ) ഔപചാരിക ഉദ്ഘാടനം നടക്കും.(Malappuram gets its own football club; Debut through Kerala Super League) വൈകിട്ട് 4 ന് നടക്കുന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ ഡോ. എം എ യൂസുഫലിയാണ് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍ലഹിക്കുക. വിവിധ പരിപാടികള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും.
|
കേരള സൂപ്പര്‍ ലീഗില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു കളിക്കുന്ന ഏക ടീമാണ് എംഎഫ്‌സി. എംഎഫ്‌സി മലപ്പുറത്തിന്റെ ഫുട്ബാള്‍ ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ലായി മാറുമെന്ന് സംഘാടകര്‍ പറഞ്ഞു.
View this post on Instagram
ഈ വര്‍ഷം സപ്തംബറിലാണ് കേരള സൂപ്പര്‍ ലീഗ്(കെഎസ്എല്‍) ആരംഭിക്കുന്നത്. മലപ്പുറം ഫുട്‌ബോള്‍ ക്ലബ്ബിന് പുറമേ കോഴിക്കോട് നിന്ന് കോഴിക്കോട് സുല്‍ത്താന്‍സ് എഫ് സി, തിരുവനന്തപുരം ആസ്ഥാനമായി തിരുവനന്തപുരം കൊമ്പന്‍സ്, തൃശ്ശൂരില്‍ നിന്ന് തൃശ്ശൂര്‍ റോര്‍ ഫുട്‌ബോള്‍ ക്ലബ്, കണ്ണൂരില്‍ നിന്ന് കണ്ണൂര്‍ സ്‌ക്വാഡ് ഫുട്‌ബോള്‍ ക്ലബ്, കൊച്ചി ആസ്ഥാനമായി കൊച്ചി പൈപേഴ്‌സ് എന്നിവരാണ് ആദ്യ സീസണിലെ ടീമുകള്‍.
45 മുതല്‍ 60 ദിവസം വരെ നീണ്ടു നില്‍ക്കുന്നതായിരിക്കും ആദ്യം സീസണ്‍. കേരള ബ്ലാസ്റ്റേഴ്‌സിന്റെയും ഗോകുലം കേരളയുടെയും കളികളെ ബാധിക്കാത്ത രീതിയില്‍ ആകും കേരള സൂപ്പര്‍ ലീഗിലെ മത്സരങ്ങള്‍ നടക്കുക.
മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മല്‍സരങ്ങള്‍. ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം (കോഴിക്കോട്), ജെഎല്‍എന്‍ സ്റ്റേഡിയം (കൊച്ചി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (മലപ്പുറം) എന്നിവ ആകും ആദ്യ സീസണിലെ വേദികള്‍. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്സ്റ്റാറിലും ടെലികാസ്റ്റ് ചെയ്യും.


