26
Jul 2024
Mon
26 Jul 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: സൗദിയിലെ ദമാം എയർപ്പോർട്ട് ബിൽഡിങ്ങിൽ നിന്ന് താഴേക്ക് ചാടി മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പാലോളിപ്പറമ്പിലെ മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് ആണ് മരിച്ചത്.
39 വയസായിരുന്നു.
ഇന്നലെ ദമാം എയർപ്പോർട്ട് ബിൽഡിങ്ങിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടുക ആയിരുന്നൂ.
ഇന്നലത്തെ ഇൻ്റിഗോ വിമാനത്തിൽ നാട്ടിലേക്ക് വരാൻ എയർപ്പോർട്ടിൽ എത്തിയതായിരുന്നു ഇയാള്.
എന്നാൽ എമിഗ്രേഷൻ സെക്ഷനിൽ നിന്ന് യാത്ര നടത്താൻ കഴിയില്ലെന്ന സാഹചര്യമുണ്ടായി. ഇതിൽ മനം നൊന്താണ് കൃത്യം ചെയ്തത് എന്നാണ് വിവരം.
ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പമാണ് ദമാമിൽ താമസിച്ചിരുന്നത്.
എളാപ്പാൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ മാസം 23 ന് എല്ലാവരും നാട്ടിൽ വന്നിരുന്നു.
പിന്നീട് ഭാര്യയെയും കുട്ടികളെയും കൂടാതെ 3 ആഴ്ച്ച മുമ്പ് ശിഹാബ് മാത്രം ദമാമിലേക്ക് പോയതായിരുന്നു.

17 വർഷത്തോളമായി പ്രവാസിയാണ്.

പരേതനായ മാണിക്കത്തൊടി കുഞ്ഞാലൻ്റെ മകനാണ്.
ഒലിങ്കരയിലെ പരേതയായ പൊട്ടച്ചിറ സഫിയയാണ് മാതാവ്.

ഭാര്യ : തോട്ടേക്കാട് സഫ്റീന ഏലംകുളം. മക്കൾ : സൻഹ സഫിയ, ഷഹ്സാൻ

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിൽ കൊണ്ട് വന്ന് ഖബറടക്കം നടത്തും.