മുംബൈയില്‍ മലയാളി പെണ്‍കുട്ടിയെ അമ്മയുടെ സുഹൃത്തുക്കള്‍ മദ്യം നല്കി കൂട്ടബലാത്സംഗംചെയ്തു
|
മുംബൈ: മുംബൈയില്‍ മലയാളി പെണ്‍കുട്ടിയെ അമ്മയുടെ സുഹൃത്തുക്കള്‍ മദ്യം നല്കി കൂട്ടബലാത്സംഗംചെയ്തതായി പരാതി. രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് പെണ്‍കുട്ടിയും കുടുംബവും ഇപ്പോള്‍ പരാതിയുമായെത്തിയത്. 2021ല്‍ കുര്‍ളയിലെ വീട്ടില്‍ വെച്ച് രണ്ട് സ്ത്രീകളുള്‍പ്പെടെ അമ്മയുടെ മൂന്ന് സുഹൃത്തുക്കള്‍ പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസില്‍ പരാതി. സ്വകാര്യ ആശുപത്രിയില്‍ നഴ്സായ പെണ്‍കുട്ടിയുടെ അമ്മ ജോലിക്കുപോയ രാത്രികളിലാണ് പീഡനം നടന്നത്. അമ്മയുടെ മൂന്ന് സുഹൃത്തുക്കള്‍ മുംബൈയിലെ വീട്ടില്‍ ഏതാനും ദിവസം താമസിച്ചിരുന്നു.
സ്ത്രീകള്‍ മദ്യം കലര്‍ത്തിയ പാനീയം നല്കി മകളെ ലൈംഗികമായി പീഡിപ്പിക്കുകയും പുരുഷ സുഹൃത്തിനെ പീഡിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്തതായുമാണ് ആരോപണം.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് മാനസിക പ്രശ്നത്തെത്തുടര്‍ന്ന് കേരളത്തില്‍ നടത്തിയ കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. മകളുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധയില്‍പ്പെട്ടതൊടെ മകളെ അമ്മ കേരളത്തിലെ കുടുംബ വീട്ടില്‍ കൊണ്ടുപോയി. കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷമുള്ളതായി കണ്ടെത്തി. തുടര്‍ന്നാണ് മനശ്ശാസ്ത്രജ്ഞനെ സമീപിച്ചത്.
തുടര്‍ന്ന് കേരള പോലീസ് ആണ് കേസെടുത്തത്. പിന്നീട് കേരള പോലീസ് കേസ് മുംബൈ പോലിസിന് കൈമാറി. പരാതിപ്പെട്ടാല്‍ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മദ്യപിക്കുന്നതിന്റെയും നഗ്നത കാണിക്കുന്നതിന്റെയും വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്.





