27
Jun 2024
Thu
27 Jun 2024 Thu
man dies in bike accident days before return to Muscat

കൊല്ലം: ലീവ് കഴിഞ്ഞ് മസ്‌കത്തിലേക്ക് തിരിച്ചുപോവാനിരുന്ന യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ആഞ്ഞിലിമൂട് തട്ടുവിള കിഴക്കതില്‍ ജോസ്-മേരി വര്‍ഗീസ് ദമ്പതികളുടെ മകന്‍ റോബര്‍ട്ട് ജോസ് (35) ആണ് മരിച്ചത്. കൊല്ലം ശാസ്താംകോട്ട ചവറ റോഡില്‍ ആഞ്ഞിലി മൂടിന് കിഴക്കാണ് അപകടം. അപകടത്തെ തുടര്‍ന്ന് ബൈക്കുകള്‍ക്ക് തീപിടിച്ചു. ശാസ്താംകോട്ടയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീ കെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മസ്‌കത്തിലെ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍ ആയ റോബര്‍ട്ട് കഴിഞ്ഞ മാസം പതിമൂന്നിനാണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച മസ്‌ക്കത്തില്‍ തിരിച്ചെത്തേണ്ടതായിരുന്നു.അലിന്‍ നെല്‍സണ്‍ ആണ് റോബര്‍ട്ടിന്റെ ഭാര്യ. രണ്ട് കുട്ടികളുണ്ട്.

ഇടറോഡില്‍ നിന്നു ചവറ പാതയിലേക്ക് റോബര്‍ട്ട് ബൈക്കോടിച്ചു കയറുമ്പോള്‍ എതിര്‍ ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട രണ്ടാമത്തെ ബൈക്കിലെ യാത്രികരായ രാജഗിരി, വാറുതുണ്ടില്‍ അലന്‍, സുഹൃത്ത് സിബിന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ സിബിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അലന്‍ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.