03
May 2023
Wed
03 May 2023 Wed

ഇൻഡോർ: മൂന്നാംഭാര്യക്ക് ഇഷ്ടമില്ലാത്തതിനാൽ ഏഴുവയസ്സുകാരനായ മകനെ കഴുത്തുഞെരിച്ച് കൊന്ന് പിതാവ്. ഇൻഡോറിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാർഥിയായ പ്രതീക് ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

26കാരനായ ശശിപാൽ മുണ്ഡേയാണ് മൂന്നാം ഭാര്യക്ക് കുട്ടിയെ ഇഷ്ടമില്ലാത്തിനാൽ കടുംകൈ ചെയ്തത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി പതിവായി ഉറങ്ങിയിരുന്നത്. എന്നാൽ ഞായറാഴ്ച ശശിപാൽ മകനെ തന്റെ മുറിയിലേക്ക് കൊണ്ടുവരികയായിരുന്നു. ശശിപാലിന്റെ മുറിയിൽ കൂളർ ഉണ്ടായിരുന്നതിനാൽ ഇക്കാര്യം പറഞ്ഞാണ് പ്രതീകിനെ ഇയാൾ കൂട്ടിക്കൊണ്ടുവന്നത്.

കൂളർ ഉള്ള മുറിയിൽ ഉറങ്ങാൻ പോവുന്നുവെന്ന് സന്തോഷത്തോടെ മുത്തച്ഛനോടും മുത്തശ്ശിയോടും പറഞ്ഞാണ് പ്രതീക് ഉറങ്ങാൻ പോയത്. രാത്രിയിൽ ടിവിയുടെ ശബ്ദം കൂട്ടിവച്ചശേഷം മകനെ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നു. മകനെ കൊന്ന ശേഷം തെളിവായി ഇതിന്റെ വീഡിയോ മൂന്നാം ഭാര്യക്ക് വാട്സ്ആപ്പിൽ അയച്ചുനൽകുകയും ചെയ്തിരുന്നു.

സംഭവത്തിൽ ശശിപാലിനെയും മൂന്നാം ഭാര്യ പായലിനെ(23)യും പൊലീസ് അറസ്റ്റ് ചെയ്തു. പായൽ അടുത്തിടെ ഒരു ആൺകുട്ടിക്ക് ജന്മം നൽകിയിരുന്നു. ശശി പാലിന്റെ ആദ്യഭാര്യയിലെ പുത്രൻ പ്രതീക് വീട്ടിൽ ഉള്ളിടത്തോളം താൻ ആ വീട്ടിലേക്ക് ഇല്ലെന്ന് പായൽ നിലപാട് സ്വീകരിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക