27
Jan 2025
Sun
27 Jan 2025 Sun
Manthravadi arrested in case of molesting 17-year-old girl in Adoor

പത്തനംതിട്ട അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ 9 പേര്‍ പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര്‍ സമന്‍ (62) ആണ് അറസ്റ്റിലായത്.(Manthravadi arrested in case of molesting 17-year-old girl in Adoor)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഠനത്തില്‍ ശ്രദ്ധയില്ലെന്ന പരാതിയുമായി മാതാപിതാക്കളാണ് പെണ്‍കുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്ക് പുറത്തു നിര്‍ത്തിയായിരുന്നു പീഡനമെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ഭയംമൂലം പെണ്‍കുട്ടി ഇക്കാര്യം പുറത്തുപറഞ്ഞിരുന്നില്ല. ഇതിനു ശേഷം പലപ്പോഴായി മറ്റുള്ളവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു.

ALSO READ: അടൂരില്‍ 17കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി

പെണ്‍കുട്ടി തുടര്‍ച്ചയായി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സ്‌കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്‌കൂള്‍. സ്‌കൂള്‍ അധികൃതര്‍ വിവരം ശിശുക്ഷേമ സമിതിക്ക് കൈമാറുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് അടൂര്‍ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

കഴിഞ്ഞ ഏപ്രിലില്‍ പ്രണയം നടിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ സാജന്‍ (24), കാറില്‍ ബലമായി പിടിച്ചുകയറ്റി മിത്രപുരത്ത് എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ ആദര്‍ശ് (25) എന്നിവരെ വെള്ളിയാഴ്ച രാത്രി കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ സച്ചിന്‍ കുറുപ്പ് (25), മറ്റൊരു പരാതിയില്‍ കൃഷ്ണാനന്ദ് (21) എന്നിവര്‍ ഇന്നലെ അറസ്റ്റിലായി. ശേഷിക്കുന്ന പ്രതികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.