30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
OCTOBER 7 ATTACK MDMA

തെല്‍അവീവ്: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് പോരാളികള്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ മാനസിക ആഘാതത്തില്‍ നിന്ന് നിരവധി ഇസ്രായേലികളെ രക്ഷിച്ചത് എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നെന്ന് പഠനം. (MDMA saved Israelis from the psychological trauma of Hamas attacks) ഗസാ അതിര്‍ത്തിക്കടുത്ത് തെക്കന്‍ ഇസ്രായേല്‍ പട്ടണത്തില്‍ പുലര്‍ച്ചെ വരെ നീണ്ട നോവ മ്യൂസിക് ഫെസ്റ്റിവല്‍ ആഘോഷിക്കാനെത്തിയവര്‍ക്കു നേരേയായിരുന്നു ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമവിരുദ്ധമായ മയക്കുമരുന്നുകള്‍ അടിച്ച് അതിന്റെ ലഹരിയിലായിരുന്നു ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ ഭൂരിഭാഗവും. ഈ സമയത്താണ് ഹമാസ് പോരാളികളുടെ ആക്രമണം ഉണ്ടാകുന്നത്. മയക്ക് മരുന്നിന്റെ ലഹരി ഇവരില്‍ ആക്രമണത്തിന്റെ മാനസികാഘാതം കുറച്ചുവെന്നാണ് വിലയിരുത്തല്‍.

ALSO READ: കാസര്‍കോഡ് കണ്ടെത്തിയ പെണ്‍കുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ക്ക് 10 ദിവസത്തോളം പഴക്കം; സമീപത്ത് മൊബൈള്‍ ഫോണുകള്‍ക്ക് പുറമേ കത്തിയും

ഇസ്രായേലിലെ ഹൈഫ യൂനിവേഴ്സിറ്റിയിലെ മനശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച് പഠനം നടത്തുന്നത്. ഇവരുടെ പഠനത്തില്‍ വിശദപരിശോധനകള്‍ നടന്നു വരികയാണ്.

അന്ന് സംഗീത നിശയില്‍ ആഘോഷിക്കാനെത്തിയിരുന്ന 650ലേറെ പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ ഭൂരിപക്ഷം പേരും എംഡിഎംഎ അടക്കമുള്ള വീര്യമേറിയ മയക്കുമരുന്ന് അടിച്ചിരുന്നു. ഈ മരുന്നിന്റെ ലഹരിയില്‍ ഇവരില്‍ പലരും മൃതദേഹങ്ങള്‍ മറയാക്കി മണിക്കൂറുകളോളം ഒളിച്ചിരുന്നതായി ഈ പഠനത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ റോയ് സോളമന്‍ പറയുന്നു.

മയക്കുമരുന്ന് തലച്ചോറിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് പഠനം. അപകട സാഹചര്യങ്ങളോട് മനുഷ്യരുടെ മനസ്സ് എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് സംഘം അന്വേഷിക്കുന്നത്.

ലഹരിപിടിച്ചാല്‍ ഭയം ഇല്ലാതാകുന്നത് കൊണ്ടായിരിക്കാം ഇവരെ മാനസികമായി ഈ ആക്രമണം കാര്യമായി ബാധിച്ചില്ലെന്നാണ് കണ്ടെത്തല്‍. ഇവരില്‍ മാനസിക സംഘര്‍ഷങ്ങളില്ലെന്നും നന്നായി ഉറങ്ങുന്നതായും മയക്കുമരുന്ന് ഉപയോഗിക്കാത്തവരേക്കാള്‍ മികച്ച അവസ്ഥയിലാണെന്നും സോളമന്‍ പറയുന്നു.

ഇസ്രായേലിനെ ഞെട്ടിച്ച ആക്രമണത്തിന് പിന്നാലെ ഗസയിലേക്ക് അധിനിവേശം നടത്തിയ സൈനികരില്‍ പലര്‍ക്കും മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. നിരവധി സൈനികരാണ് പാതിവഴിയില്‍ സേവനം ഉപേക്ഷിച്ച് ചികില്‍സ തേടേണ്ടി വന്നത്.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement