26
Aug 2024
Fri
26 Aug 2024 Fri
medical negligence in Haripad Gov hospital

ആലപ്പുഴ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ പഞ്ഞിയും തുണിയും വച്ചുകെട്ടി. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിക്കാണ് മെഡിക്കല്‍ സംഘത്തിന്റെ അനാസ്ഥയ്ക്കിരയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മാസം 23നാണ് യുവതിയെ പ്രസവത്തിനായി ഹരിപ്പാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടുത്തെ ഗൈനക്കോളജിസ്റ്റ് ജെയിന്‍ ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു പ്രസവ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞിയും തുണിയും മറന്നുവച്ച് തുന്നിക്കെട്ടുകയായിരുന്നു. ഡിസ്ചാര്‍ജായി വീട്ടിലെത്തിയ യുവതിയുടെ ശരീരമാസകലം നീരുവച്ചതോടെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് വയറ്റിലെ പഞ്ഞിക്കെട്ട് കണ്ടെത്തിയത്.

തുടര്‍ന്ന് ആഗസ്ത് എട്ടിന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും പുറത്തെടുത്തു. തുടര്‍ന്ന് ആറ് ദിവസം ഐസിയുവിലും പിന്നീട് എട്ട് ദിവസം ആശുപത്രി വാര്‍ഡിലും യുവതിക്കു ചികിത്സയില്‍ കഴിയേണ്ടി വന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും പരാതി നല്‍കിയിട്ടുണ്ട്.