28
Apr 2026
Tue
28 Apr 2026 Tue
nedumkandam murder

നെടുങ്കണ്ടം (ഇടുക്കി): വയോധികയുടെയും മകന്റെയും മൃതദേഹങ്ങള്‍ വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഇളയമകന്‍ സജി പൊലിസ് പിടിയില്‍. വീടിന് സമീപത്തെ പറമ്പില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. നെടുങ്കണ്ടം പച്ചടി തോട്ടുവാക്കട പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന്‍ റെജി (48) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏതാനും ആഴ്ചകളായി മേരിക്കുട്ടിയെയും മകന്‍ റെജിയേയും കാണാനില്ലായിരുന്നു. ഇതോടെ മകള്‍ നെടുങ്കണ്ടം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തി. വീടിന് സമീപത്ത് കൃഷിയിടത്തില്‍ മണ്ണിളകി കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങള്‍ കിട്ടിയത്.

ALSO READ: ”നീതി ഇപ്പോഴും അകലെ”: മംഗളൂരു ആള്‍ക്കൂട്ടക്കൊലപാതകത്തിന് ഒരു വര്‍ഷം; അധികൃതരുടെ വീഴ്ചയ്‌ക്കെതിരെ അഷ്‌റഫിന്റെ കുടുംബം

മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ്. 15 ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

മരിച്ച റെജിയും പ്രതിയെന്ന് സംശയിക്കുന്ന സജിയും തമ്മില്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സ്ഥിരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഇവര്‍ അയല്‍ക്കാരെയും സഹോദരിമാരടക്കമുള്ള ബന്ധുക്കളെയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല.

രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന അമ്മയെ കാണുന്നതിനായി സഹോദരിമാര്‍ വീട്ടില്‍ എത്തുന്നത് പോലും ഇയാള്‍ തടഞ്ഞിരുന്നു. റെജിയും സജിയും തമ്മില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ കൈയാങ്കളി കൊലപാതകത്തില്‍ കലാശിച്ചതായാണ് നിഗമനം.