09
Mar 2024
Sun
09 Mar 2024 Sun

ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍, പുതിയ കൊല്ലം- തിരുപ്പതി ട്രെയിനിന്റെ ഷെഡ്യൂള്‍ നോക്കാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്കു പ്രഖ്യാപിച്ച പുതിയ ട്രെയിനിന്റെ ഷെഡ്യൂള്‍ പുറത്ത്. അനുമതി ലഭിച്ച് ഒരു വര്‍ഷമായിട്ടും കോച്ചില്ലാത്തതിനാല്‍ ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. 12 ന് ആദ്യ സര്‍വീസ് കൊല്ലത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനിലൂടെ ഫഌഗ് ഓഫ് ചെയ്യും. ഉദ്ഘാടന ചടങ്ങുകള്‍ രാവിലെ 8.30 ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ആരംഭിക്കും.

തിരുവനന്തപുരം – പാലക്കാട് അമൃത എക്‌സ്പ്രസ് മധുരയ്ക്ക് നീട്ടിയതിന് തൊട്ടു പിന്നാലെയാണ് പുതിയ ട്രെയിനിന് അനുമതിയായതും നിലവിലുളള ട്രെയിനുകള്‍ ദീര്‍ഘിപ്പിച്ചതും. യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളാണ് യാഥാര്‍ത്ഥ്യമാകുന്നത്. കൊല്ലത്തു നിന്ന് ആരംഭിക്കുന്ന തിരുപ്പതി സര്‍വീസ് കോട്ടയം, എറണാകുളം, പാലക്കാട്, കോയമ്പത്തൂര്‍ റൂട്ടിലൂടെയാണ്. തിരുപ്പതിലേക്ക് നിലവില്‍ കേരള എക്‌സ്പ്രസ്, ജയന്തി ജനത ട്രെയിനുകളായിരുന്നു ആശ്രയം. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ഈ ട്രെയിനുകളിലെ തിരക്ക് ഒഴിവാക്കാന്‍ കഴിയും.

വിശദാംശങ്ങള്‍ ഇങ്ങനെ
*  തിരുപ്പതിയിലേക്ക് ആഴ്ചയില്‍ 4 ദിവസം

  • തിരുപ്പതില്‍ നിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.40ന് പുറപ്പെട്ട് രാവിലെ 6.20ന് കൊല്ലത്തെത്തും
  • കൊല്ലത്തു നിന്ന് ബുധന്‍, ശനി രാവിലെ 10ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 3.20 ന് തിരുപ്പതി എത്തും
  • വേളാങ്കണ്ണി ആഴ്ചയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരം

* പാലക്കാട് കോട്ടയം കൊല്ലം ചെങ്കോട്ട തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടി വരെ

  • കേരളത്തില്‍ നിന്ന് തൂത്തുക്കുടിക്കുള്ള ആദ്യ ട്രെയിന്‍
  • പുനലൂര്‍ ഗുരുവായൂര്‍ ട്രെയിന്‍ മധുരയിലേക്ക്

new train from kollam to tirupati

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക