പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കാതെ ഇസ്രായേലുമായി നയതന്ത്രബന്ധമില്ലെന്ന് സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രാലയം. 1967ലെ അതിര്‍ത്തിപ്രകാരമുള്ള സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ഥ്യമാക്കണമെന്നും ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിച്ച് ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
|
പലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് അനിവാര്യമാണ്. അറബ്-ഇസ്രായേല്‍ സമാധാനത്തിനായി യുഎസ് നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കുന്നു. എന്നാല്‍, കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച് 1967ലെ അതിര്‍ത്തി പ്രകാരം സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചില്ലെങ്കില്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





