ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ നാഷനല്‍ കോഓഡിനേറ്റര്‍ ഇബ്രാഹിം പുത്തനത്താണിയുടെ ജാമ്യ ഹരജിയില്‍ എന്‍ഐഎക്ക് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി.(Notice to NIA on former Popular Front leader’s bail plea) രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയാണ് ഇബ്രാഹിം.
|
ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, അമിത് ശര്‍മ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് രണ്ടാഴ്ച്ചയ്ക്കകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് എന്‍ഐഎക്ക് നോട്ടീസയച്ചത്. ഇബ്രാഹിമിന് വേണ്ടി അഡ്വ. കാര്‍ത്തിക് വേണു വീഡിയോ കോണ്‍ഫറന്‍സിങ വഴി ഹാജരായി.
ALSO READ: കാമുകനോടൊപ്പം പോകാന്‍ ആത്മഹത്യാ നാടകം; വൃദ്ധനെ കൊന്ന് കത്തിച്ചു
ഹരജിക്കാരന്‍ രണ്ടു വര്‍ഷമായി കസ്റ്റഡിയില്‍ തുടരുകയാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 2022ല്‍ അറസ്റ്റിലായ ഇബ്രാഹിം നേരത്തേ പാട്യാല ഹൗസ് വിചാരണ കോടതിയില്‍ ജാമ്യ ഹരജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു.
2023 ജൂലൈയില്‍ ഇബ്രാഹിമിന് 6 മണിക്കൂര്‍ നേരത്തേക്ക് കസ്റ്റഡി പരോള്‍ അനുവദിച്ചിരുന്നു. 2022 ഏപ്രിലിലാണ് എന്‍ഐഎ ഇബ്രാഹിമിനെതിരേ യുഎപിഎ പ്രകാരം കേസെടുത്തത്. രാജ്യത്ത് ഭീകര പ്രവര്‍ത്തനം നടത്തുന്നതിന് ഫണ്ട് ശേഖരിക്കുന്നു എന്നാണ് എന്‍ഐഎ ആരോപിക്കുന്നത്.





