26
Apr 2025
Fri
26 Apr 2025 Fri
woman lost 99000 rupees in Online fraud

ഓണ്‍ലൈന്‍ ട്രേഡിങ് വഴി ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് പ്രവാസി വ്യാപാരിയില്‍ നിന്നു പണം തട്ടിയ സംഭവത്തില്‍ മലയാളി അറസ്റ്റില്‍. (NRI Malayali cheated trader of Rs 2 crore)  പണം നിക്ഷേപിച്ചാല്‍ ഓണ്‍ലൈന്‍ ട്രേഡിങ് വഴി ഇരട്ടി തുകയും ലാഭവും നല്‍കാമെന്നറിയിച്ചാണ് തട്ടിപ്പ് നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടൂളി സ്വദേശിയായ വിദേശ വ്യാപാരിയില്‍ നിന്നു 2 കോടിയിലേറെ രൂപയാണ് വാങ്ങിയത്. തൃശൂര്‍ വെണ്‍മനാട് കുളങ്ങരത്തി പുളിക്കല്‍ കെ പി മുഹമ്മദ് ഉവൈസ് (33) ആണ് പിടിയിലായത്.

സംഭവത്തില്‍ കൂട്ടു പ്രതികളായ വി എം റാംസി മോന്‍, അബ്ദുല്‍ സലാം എന്നിവര്‍ക്കായി അന്വേഷണം തുടരുന്നു. കഴിഞ്ഞ നവംബര്‍ 19 മുതല്‍ ഡിസംബര്‍ 11 വരെയുള്ള വിവിധ ദിവസങ്ങളിലായാണ് തട്ടിപ്പു നടന്നത്.

വിദേശത്ത് വച്ചു പരിചയപ്പെട്ട പ്രതി വിദേശ വ്യാപാരിയെ സുഹൃത്താക്കി മാറ്റി. പിന്നീട് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു 2 മാസം പിന്നിട്ടിട്ടും ലാഭ വിഹിതവും നിക്ഷേപിച്ച തുകയും തിരികെ ലഭിക്കാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ മാര്‍ച്ച് 2 ന് ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പ്രതി ഇടക്കിടെ വിദേശത്തു നിന്നു നാട്ടില്‍ വന്നു പോകുന്ന വിവരത്തെത്തുടര്‍ന്നു തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം പ്രതി നാട്ടില്‍ വരുന്നതായി അറിഞ്ഞ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി.

ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി പുറത്തിറങ്ങുമ്പോള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്ത് വരികയാണ്.