20
Jul 2023
Mon
20 Jul 2023 Mon

ലണ്ടന്‍: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പ്രണയത്തിലാവുകയും ലൈംഗികബന്ധത്തിനിടെ ഇയാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ വനിതാ നഴ്‌സിനെ പുറത്താക്കി ആശുപത്രി. യുകെയിലെ വെയില്‍സിലാണു സംഭവം. മരിച്ച രോഗിയുമായി ഒരു വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്നു നഴ്‌സ് അന്വേഷണത്തില്‍ സമ്മതിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെനിലോപ് വില്യംസ് എന്ന 42 വയസ്സുകാരിയായ നഴ്‌സാണു സംഭവത്തിലെ പ്രതി. പാര്‍ക്കിങ് ഏരിയയിലെ കാറില്‍ വസ്ത്രങ്ങള്‍ പാതി അഴിച്ചിട്ട അവസ്ഥയിലാണു രോഗിയെ മരിച്ചനിലയില്‍ കണ്ടതെന്നാണു റിപ്പോര്‍ട്ട്. രാത്രിയില്‍ കാറില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കുഴഞ്ഞുവീണ രോഗിയുടെ ജീവന്‍ രക്ഷിക്കാനായി നഴ്‌സ് ആംബുലന്‍സ് വിളിച്ചില്ലെന്നും ആരോപണമുണ്ട്. വൃക്കരോഗിയായ ഇയാള്‍ ഡയാലിസിസിനായി ആശുപത്രിയില്‍ വന്നതോടെയാണു നഴ്‌സുമായി അടുപ്പത്തിലായത്.

ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണു രോഗിയുടെ മരണമെന്നു യുകെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗിയുമായുള്ള ബന്ധത്തെപ്പറ്റി അറിവുണ്ടായിരുന്ന സുഹൃത്തുക്കള്‍, ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി വിലക്കിയെങ്കിലും നഴ്‌സ് പിന്‍വാങ്ങിയില്ലെന്നാണു വിവരം. തൊഴിലിന്റെ ധാര്‍മികതയും അടിസ്ഥാനമൂല്യവും കാത്തുസൂക്ഷിക്കുന്നതില്‍ പെനിലോപ് വില്യംസ് പരാജയപ്പെട്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് ഇവരെ പിരിച്ചുവിട്ടത്.

രോഗി അത്യാസന്ന നിലയിലായ വിവരം പെനിലോപ് സഹപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. ഉടനെ ആംബുലന്‍സ് വിളിച്ച് വൈദ്യസഹായം നല്‍കണമെന്ന് സുഹൃത്തുക്കള്‍ ഉപദേശിച്ചതു പെനിലോപ് ചെവിക്കൊണ്ടില്ല. സുഖമില്ലെന്നു ഫെയ്‌സ്ബുക്കില്‍ സന്ദേശമയച്ചതു കണ്ടിട്ടാണു രോഗിയെ കാണാന്‍ കാറിനടുത്തേക്കു പോയതെന്നാണു നഴ്‌സ് ആദ്യം പൊലീസിനോടു പറഞ്ഞത്. 3045 മിനിറ്റ് നേരം വെറുതെ സംസാരിക്കുക മാത്രമേയുണ്ടായുള്ളൂ എന്നും മൊഴി നല്‍കി. വിശദമായ ചോദ്യം ചെയ്യലിലാണ് അടുപ്പത്തെപ്പറ്റിയും ലൈംഗിക ബന്ധത്തെപ്പറ്റിയും ഇവര്‍ തുറന്നുപറഞ്ഞത്.