13
Jul 2023
Mon
13 Jul 2023 Mon

അമ്മയോടിച്ച കാര്‍ ദേഹത്തുകൂടി കയറിയിറങ്ങി ഒരു വയസ്സുകാരി മരിച്ചു. യുഎസിലെ അരിസോണയിലാണ് സംഭവം. വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം കുട്ടിയുടെ അമ്മ ജഫ് രിയ തോണ്‍ബര്‍ഗ് മുന്നോട്ടെടുക്കുമ്പോഴാണ് കുഞ്ഞ് കാറിനടിയില്‍പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടികള്‍ക്കായുള്ള പ്രത്യേക കാര്‍ സീറ്റിലിരുത്തിയ കുഞ്ഞിനെ വാഹനത്തില്‍ നിന്ന് മാറ്റി വച്ചെങ്കിലും കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ കുഞ്ഞ് വാഹനത്തിനടിയില്‍പെടുകയായിരുന്നു. വാഹനം കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് അടിയന്തര ശുശ്രൂഷയടക്കം നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക