തിരുവനന്തപുരം: ലഹരി മരുന്ന് വ്യാപനത്തിനെതിരെ സംസ്ഥാനത്ത് വ്യാപകമായി പരിശോധന നടത്തി പൊലീസ്. സംസ്ഥാനത്തെ 1300 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരിലാണ് പരിശോധന നടത്തിയത്. ലഹരി വില്‍പ്പനക്കാരുടെയും ഇടനിലക്കാരുടെയും പട്ടിക തയ്യാറാക്കി ഡിജിപിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പരിശോധന ടീമില്‍ പൊലീസും നര്‍ക്കോട്ടിക് സെല്‍ അംഗങ്ങളും ഉണ്ടായിരുന്നു.
|
സ്ഥിരം ലഹരി കടത്തുകാരുടെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലുമായിരുന്നു പരിശോധന. സംസ്ഥാനത്ത് 246കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 244പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റെയ്ഞ്ചില്‍ 48പേരാണ് അറസ്റ്റിലായത്. 318 സ്ഥലങ്ങളില്‍ റെയ്ഡ് നടന്നു.
ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത് കൊച്ചിയിലാണ്. 61പേരാണ് ഇവിടെ അറസ്റ്റിലായത്. പരിശോധന തുടരുകയാണ്. റെയ്ഡില്‍ എം ഡി എം എ, കഞ്ചാവ് മറ്റ് ലഹരിവസ്തുക്കള്‍ എന്നിവ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





