ജമ്മു: ജമ്മു കശ്മീരില്‍ പാക് സൈന്യത്തിന്റെ പ്രകോപനം. വെടിനിര്‍ത്തല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റിലേക്ക് പാകിസ്താന്‍ വെടിയുതിര്‍ത്തു.(Pakistan violates ceasefire, fires at Indian posts along border) പിന്നാലെ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.
|
ഇന്ത്യന്‍ സേനയുടെ തിരിച്ചടിയില്‍ പാകിസ്താന് കനത്ത നാശനഷ്ടമുണ്ടായതായി സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലായിരുന്നു സംഭവം.
ജമ്മുവിലെ അഖ്‌നൂര്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം തീവ്രവാദികള്‍ നടത്തിയ ഐഇഡി സ്‌ഫോടനത്തില്‍ ഒരു ക്യാപ്റ്റന്‍ ഉള്‍പ്പടെ രണ്ട് ഇന്ത്യന്‍ സൈനികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പാക് വെടിയവയ്പ്പ്. 2021 ഫെബ്രുവരി 25 ന് ഇന്ത്യയും പാകിസ്താനും വെടനിര്‍ത്തല്‍ കരാര്‍ പുതുക്കിയിരുന്നു. ഇതിന് ശേഷം അപൂര്‍വമായാണ് ഇത്തരം സംഭവങ്ങളുണ്ടാവാറുള്ളത്.
ഈ വര്‍ഷം ആദ്യമായാണ് പാകിസ്താന്റെ ഭാഗത്ത് നിന്ന് വെടിനിര്‍ത്തല്‍ ലംഘനമുണ്ടാവുത്. തിങ്കളാഴ്ച, രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ കലാല്‍ പ്രദേശത്തെ ഫോര്‍വേഡ് പോസ്റ്റില്‍ ജോലി ചെയ്തിരുന്ന ഒരു സൈനികന് അതിര്‍ത്തിക്കപ്പുറത്തു നിന്ന് വെടിയേറ്റിരുന്നു.
വെടിവെയ്പ്പ് നടക്കുന്ന സമയം സ്ഥലത്തെ വനമേഖലയക്ക് അപ്പുറത്തായി ഭീകരര്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറാന്‍ അവസരം കാത്തിരിക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടുണ്ട്. നുഴഞ്ഞു കയറ്റത്തിന് അവസരമൊരുക്കാനാണ് വെടിയ്‌പ്പെന്നാണു സൂചന.


