മൂവാറ്റുപുഴ: പള്ളിയില്‍ പ്രാര്‍ഥനയ്ക്കെത്തിയ 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പാസ്റ്റര്‍ക്ക് 55 വര്‍ഷം തടവും 1,40,000 രൂപ പിഴയും വിധിച്ചു. മാമലക്കണ്ടം ചാമപ്പാറ ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ചിലെ പാസ്റ്റര്‍ കോട്ടയം കല്ലറ വട്ടമറ്റംചിറയില്‍ മണി (54) യെയാണ് ശിക്ഷിച്ചത്. മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി അനീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്.
|
2016 ഡിസംബര്‍ 31ന് പുതുവത്സര പ്രാര്‍ഥനയ്ക്ക് എത്തിയ ആണ്‍കുട്ടിയെ തൊട്ടടുത്തുള്ള ഷെഡ്ഡില്‍ എത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് പള്ളിയിലും പാസ്റ്ററുടെ വീട്ടിലും എത്തിച്ച് ലൈംഗിക അതിക്രമം നടത്തി. മുത്തശ്ശിയുടെ വീട്ടിലായിരുന്നു കുട്ടി ഈ സമയത്ത് താമസിച്ചിരുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞ് പുതിയ സ്കൂളില്‍ ചേര്‍ന്നപ്പോള്‍ കുട്ടി കൂട്ടുകാരനോട് വിവരം പറയുകയായിരുന്നു. ഇതറിഞ്ഞ അധ്യാപകര്‍ കുട്ടിയെ കൗണ്‍സലിങ്ങിന് ഡോക്ടറുടെ പക്കലെത്തിച്ചു. ഡോക്ടറാണ് കുട്ടമ്പുഴ പോലീസില്‍ പരാതി നല്‍കിയത്.
വിവിധ വകുപ്പുകളിലായാണ് ശിക്ഷ. പിഴത്തുക അടച്ചില്ലെങ്കില്‍ അധിക തടവനുഭവിക്കണം. പിഴത്തുക നഷ്ടപരിഹാരമായി ഇരക്ക് നല്‍കാനും കോടതി വിധിച്ചു.


