31
Dec 2025
Sat
31 Dec 2025 Sat
em abdul rahman

PFI leader EM Abdul Rahman ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാവായിരുന്ന ഇ എം അബ്ദുറഹ്‌മാനെ നെഞ്ചുവേദനയെ തുടര്‍ന്ന് ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തിലേറെയായി തിഹാര്‍ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് ഇന്നലെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസിജിയില്‍ വ്യതിയാനം കണ്ടതിനാല്‍ ആഞ്ജിയോഗ്രാം അടക്കം തുടര്‍ ചികിത്സക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ജയിലിന് പുറത്തുള്ള ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികില്‍സ നല്‍കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നു.

ALSO READ: ഇരട്ടക്കുട്ടികളെ പ്രസവിച്ചതിനു പിന്നാലെ വ്‌ളോഗറായ 26കാരി മരിച്ചു

തീഹാര്‍ ജയിലിലടക്കപ്പെട്ട രാഷ്ട്രീയ തടവുകാരന്‍ ഇ.എം. അബ്ദുറഹ്‌മാന് മതിയായ ചികിത്സ നല്‍കണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ബാബുരാജ് ഭഗവതി ആവശ്യപ്പെട്ടു. ഒരു പൗരന്‍ എന്ന നിലയില്‍, ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍, ഒരു സഹോദരന്‍ എന്ന നിലയിലാണ് താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തടവുകാര്‍ക്ക് ചികില്‍സ നിഷേധിക്കുന്നത് ഇക്കാലത്ത് പതിവാണ്. വിറയല്‍ മൂലം കൈ കൊണ്ട് വെള്ളം കുടിക്കാന്‍ കഴിയാത്ത സ്റ്റാന്‍സ്വാമി ഒരു സ്ട്രോ ആവശ്യപ്പെട്ടപ്പോള്‍ സംഭവിച്ചതെന്താണെന്ന് നമുക്കറിയാം. മുസ്ലിംതടവുകാരോട് അതിനേക്കാള്‍ മോശമായാണ് പെരുമാറാറുള്ളതെന്നും ബാബുരാജ് ഭഗവതി ചൂണ്ടിക്കാട്ടി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക