കൊച്ചി: നെട്ടൂരില്‍ ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പുഴയില്‍ വീണു.(Plus one student fell into the river in Nettoor) 16 വയസുകാരി ഫിദയാണ് കായലില്‍ വീണത്. നാട്ടുകാരും രക്ഷാ പ്രവര്‍ത്തകരും തിരച്ചില്‍ തുടരുകയാണ്. കുട്ടി പുഴയില്‍ വീണത് തൊട്ടെതിര്‍വശത്തുണ്ടായിരുന്ന വീട്ടമ്മയായ നിഷ കണ്ടുവെന്ന് പൊലീസ് പറഞ്ഞു.
|
പനങ്ങാട് സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയായ ഫിദ മലപ്പുറം സ്വദേശി ഫിറോസിന്റെ മകളാണ്. ഒരുമാസം മുന്‍പാണ് ഇവര്‍ ഇവിടെ വന്ന് താമസിച്ചത്. ഫിറോസിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് ഫിദ.
ഭക്ഷണാവശിഷ്ടങ്ങള്‍ പുഴയിലേക്ക് കളഞ്ഞ് പാത്രം കഴുകാനായി പുഴയിലേക്ക് ഇറങ്ങിയപ്പോള്‍ ചെളിയില്‍ കാല്‍ പൂണ്ട് പോവുകയായിരുന്നു. രക്ഷിക്കാന്‍ കുട്ടിയുടെ മാതാവ് ശ്രമിച്ചെങ്കിലും നടന്നില്ല. അവരും ചെളിയില്‍ പൂണ്ടു. പിന്നാലെ വന്ന പിതാവ് ബഹളം വെച്ച് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴായപ്പോഴേക്കും കുട്ടി ഒഴുകി പോയിരുന്നുവെന്നാണ് പറയുന്നത്.
സംഭവസ്ഥലത്തെത്തിയ പ്രദേശവാസകള്‍ ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. നാട്ടുകാരുടെയും മല്‍സ്യത്തൊഴിലാളികളുടെയും നേൃത്വത്തില്‍ തിരിച്ചില്‍ തുടരുകയാണ്.
സംഭവത്തെ കുറിച്ചറിഞ്ഞ് 15 മിനിറ്റിനകം ഇവിടെയെത്തിയതായി കൗണ്‍സിലര്‍ പറഞ്ഞു. രാവിലെ ആറര മണിയോടെയായിരുന്നു സംഭവം. കുട്ടി പുഴയില്‍ വീണതായാണ് മാതാപിതാക്കള്‍ പറയുന്ന’തെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.
ശക്തമായ അടിയൊഴുക്കുള്ള കായലാണെന്നും രക്ഷാപ്രവര്‍ത്തനം പ്രയാസകരമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.





