01
Apr 2024
Thu
01 Apr 2024 Thu
court order in riyas moulavi murder case is collusion with rss blames welfare party

കാസര്‍കോഡ്: റിയാസ് മൗലവിയെ തലയറുത്തു കൊന്ന കേസിൽ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ട പശ്ചാത്തലത്തിൽ നടത്താനിരുന്ന ജനകീയ കണ്‍വന്‍ഷന് കാസർകോട് പോലീസ് അനുമതി നിഷേധിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലിന് കാസര്‍കോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കോഓഡിനേഷന്‍ കമ്മിറ്റി നടത്താനിരുന്ന റിയാസ് മൗലവിയുടെ കോടതിവിധിയും നീതിയും എന്ന കണ്‍വന്‍ഷനാണ് അനുമതി നിഷേധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്രമസമാധാന പ്രശ്‌നം ഉടലെടുക്കുമെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോഡ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് അനുമതി നിഷേധിച്ചതിനാൽ
പരിപാടിക്കു വേണ്ടി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാൾ ബുക്ക് ചെയ്ത വാടക തുക റീഫണ്ട് ചെയ്യുമെന്നു കാട്ടി നഗരസഭ സെക്രട്ടറി സംഘാടകർക്ക് നോട്ടിസ് നൽകി.

മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ സംഘടനാ നേതാക്കളുമായ പി എ പൗരന്‍, അഡ്വ. അമീന്‍ ഹസന്‍, അഡ്വ. ടി വി രാജേന്ദ്രന്‍, അഡ്വ. മുഹമ്മദ് റഫീഖ്, സിദ്ദീഖ് നദ് വി ചേരൂര്‍(സമസ്ത), കാട്ടിപ്പാറ അബ്ദുല്‍ഖാദര്‍ സഖാഫി(എസ് വൈഎസ്), സി ടി സുഹൈബ്(സോളിഡാരിറ്റി), അബൂബക്കര്‍ സിദ്ദീഖ് മാക്കോട്(കെഎന്‍എം മര്‍കസുദ്ദഅ്‌വ), അനീസ് മദനി കൊമ്പനടുക്കം(വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍), ഹാരിസ് മസ്താന്‍(കേരള നദ് വത്തുല്‍ മുജാഹിദീന്‍), സഹദ് മൗലവി(ഖത്തീബ്, അന്‍സാര്‍ മസ്ജിദ്), ഷാഫി ഉസ്താദ് വിദ്യാനഗര്‍, അബ്ദുര്‍റസാഖ് അബ്‌റാറി(ഖത്തീബ്, മുബാറക്ക് മസ്ജിദ് കമ്മിറ്റി) തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരെ
കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വെറുതെവിട്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക