22
Jun 2023
Fri
22 Jun 2023 Fri

ജിദ്ദ: ഹിന്ദുത്വ ഫാഷിസം, സവർണ്ണ മേൽക്കോയ്മ, കോർപ്പറേറ്റ് വാഴ്ച, ഭരണകൂട ഭീകരത, ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾ എന്നിവയുടെ ഇരകളെ ചേർത്ത് പിടിച്ച് ശക്തമായ രാഷ്ട്രീയ ചേരി കെട്ടിപ്പടുക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മേധാവിത്വം പ്രഖ്യാപിക്കും വിധമുള്ള ചടങ്ങുകൾ പാർലമെന്റ് കെട്ടിടത്തിന്റെ ഉൽഘാന പരിപാടിയിൽ വരെ നാം കാണുകയാണ് ചെയ്യുന്നത്. ഇതിനെ തിരായ പ്രതിപക്ഷ ഐക്യം പ്രതീക്ഷ നൽകുന്നതാണ് കരണാടക തിരഞ്ഞടുപ്പ് ഫലം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീ മുന്നേ റ്റത്തിന് കരുത്ത് പകരും ഇന്ത്യയിൽ വംശീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ മുസ്ലീങ്ങൾ, ദളിതർ, ആദിവാസികൾ , ക്രൈസ്തവർ, ദളിത് ക്രൈസ്തവർ , പിന്നാക്ക ഹിന്ദുക്കൾ ,സ്ത്രീകൾ , തീരദേശ ജനത, ഭൂരഹിതർ, കർഷകർ, തൊഴിലാളികൾ തുടങ്ങി നീതി നിഷേധിക്കപ്പെടുന്ന ജനസമൂഹങ്ങളുടെ സാമൂഹിക പദവിയും അവകാശവും അധികാര പങ്കാളിത്തവും സത്യസന്ധമായി ഉയർത്തുന്ന വിശാലമായ രാഷ്ട്രീയ മുന്നേറ്റം രൂപപ്പെടണം..
പരമ്പരാഗത പാർട്ടികൾ ഇത്തരം ജനതകളോട് വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ അവസ്ഥ മാറണം.
ഹിന്ദുത്വ ഫാസിസം, കോർപ്പറേറ്റ് ആധിപത്യം, വംശീയ മേധാവിത്വം , സവർണ്ണ മേൽക്കോയ്മ, ഭരണകൂട ഭീകരത, ജനവിരുദ്ധ ഭരണ സമീപനം എന്നിവയ്ക്കെതിരായ നവ ജനാധിപത്യത്തിൽ അടിയുറച്ച ജനപക്ഷ രാഷ്ട്രീയ ചേരി രൂപപ്പെടുത്തിയാൽ മാത്രമേ ഇത്തരം ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയു . ഇതിനാവശ്യമായ കർമ്മപദ്ധതിക്ക് വെൽഫെയർ പാർട്ടി രൂപം നൽകിയിട്ടുണ്ടെന്നും റസാഖ് പാലേരി പറഞ്ഞു.
പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആശയപരമായും പ്രായോഗികമായും ദുർബലപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തെയാണ് സംഘപരിവാർ പ്രയോജനപ്പെടുത്തുന്നത്. ഹിന്ദുത്വ ഫാസിസത്തെ പരാജയപ്പെടുത്താൻ കഴിയുന്ന കൃത്യമായ ഒരു പദ്ധതിയും പരമ്പരാഗത രാഷ്ട്രീയ കക്ഷികൾ മുന്നോട്ടുവെക്കുന്നില്ല. തെരഞ്ഞെടുപ്പ് ധാരണക്ക് പോലും കഴിയാത്ത വിധം ആശയക്കുഴപ്പങ്ങളിലാണ് അവർ ചെന്നുപെട്ടിരിക്കുന്നത്. സംഘപരിവാർ ശത്രുക്കളായി പ്രഖ്യാപിച്ച സമൂഹങ്ങളുടെ അവകാശങ്ങൾക്കൊപ്പം പരസ്യമായി നിലയുറപ്പിക്കാൻ പോലും അവർ സന്നദ്ധരല്ല. ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുന്നതിന് 2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ ജനാധിപത്യ രാഷ്ട്രീയ പ്ലാറ്റ് ഫോം രൂപീകരിക്കപ്പെടേണ്ടതുണ്ട്. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ പങ്കാളിത്തം കൂടി അംഗീകരിക്കപ്പെടുന്ന രാഷ്ട്രീയത്തിനേ നിലനിൽക്കാൻ സാധിക്കുകയുള്ളൂ. കർണാടക തിരഞ്ഞെടുപ് റിസർട്ട് നമ്മോട് പറയുന്നത് അതാണ്. ഇസ്ലാമോഫോബിയ സൃഷ്ടിച്ചാണ് സംഘപരിവാർ അതിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നത്. സംഘപരിവാർ മാത്രമല്ല ഇസ്ലാമോഫോബിയ ഉപയോഗിക്കുന്നത്. ഇതരകക്ഷികളും തരാതരം പോലെ അത് പ്രയോജനപ്പെടുത്തുന്നുണ്ട് കേരളത്തിലെ ഇടതുപക്ഷം അതിന്റെ മുഖ്യ ഗുണഭോക്താക്കളാണ്. ഇസ്ലാമോഫോബിയ മുൻനിർത്തി നടത്തുന്ന പ്രചാരണങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും കോർപ്പറേറ്റുകളുടെ സാമ്പത്തിക താല്പര്യം ആണ് ഭരണകൂടങ്ങൾ നടപ്പാക്കുന്നത്. അദാനിയെ പോലുള്ള മുതലാളിമാർ പൊതുസമ്പത്ത് കൊള്ളയടിച്ചു തടിച്ചു കൊഴുത്തവരാണ്. ചങ്ങാത്ത മുതലാളിത്തത്തിലൂടെ നേടിയെടുത്ത കൃത്രിമ സമ്പന്നതയാണ് ഇത്തരം മുതലാളിമാർക്കുള്ളത് എന്ന് തെളിഞ്ഞിരിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭൂ ഉടമസ്ഥതയിൽ സംസ്ഥാനത്ത് കടുത്ത അനീതിയും വിവേചനവും ആണ് നിലനിൽക്കുന്നത് നാൽപ്പതിനായിരത്തിലധികം കോളനികളിൽ നരക ജീവിതം നയിക്കുകയാണ് കേരളത്തിലെ ദളിതർ. മറ്റ് വിഭാഗങ്ങളിലും ഭൂരഹിതർ ധാരാളമായി ഉണ്ട് . ഇത്തരം ജനവിഭാഗങ്ങളുടെ ഭൂ ഉടമസ്ഥത അംഗീകരിക്കാൻ സർക്കാറുകൾ തയ്യാറാകുന്നില്ല. 400 സ്ക്വയർ ഫീറ്റിന്റെ ഫ്ലാറ്റിൽ ഭൂ രഹിതരെ തടവിലാക്കാനാണ് ശ്രമിക്കുന്നത്.
പാർട്ടി നടത്തിവരുന്ന ഭൂസമരം ഈ ഘട്ടത്തിൽ കൂടുതൽ വിപുലപ്പെടുത്തുകയും ഭൂ ഉടമസ്ഥത നേടിയെടുക്കാവുന്ന സമര രീതികൾക്ക് രൂപം നൽകുകയും ചെയ്യും.
ആദിവാസികളുടെ സ്ഥിതി അത്യന്തം ദയനീയമാണ്. അവഗണിക്കപ്പെട്ട ജനതയായി ആദിവാസി സമൂഹം മാറിയിട്ടുണ്ട്. വയനാട്ടിൽ +2 വിന് സയൻസ് സീറ്റ് വേണ്ട ആട്സ് മതി കാരണം ആവിടെ ആദിവാസി മേഖലയാണ് എന്ന് മന്ത്രിപറയുത്‌പോലും ഈ പൊതു ബോധത്തിന്റെ ഭാഗമാണ്.

തീരദേശ ജനത വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ പ്രക്ഷോഭങ്ങളെ തീവ്രവാദ മുദ്ര ചാർത്തി ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുന്നു ..
സ്ത്രീകളുടെ സാമൂഹിക പദവി, സുരക്ഷ, ഭരണ – അധികാര പങ്കാളിത്തം എന്നിവയിൽ നീതിപൂർവ്വ സമീപനം ഉണ്ടായിട്ടില്ല. വനിതാ സംവരണത്തിൽ ഇതുവരെയും തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല
തൊഴിലില്ലായ്മ വർധിക്കുകയാണ് തൊഴിലാളികളുടെ സുരക്ഷ ഇല്ലാതായി കഴിഞ്ഞു. തൊഴിൽ നിയമങ്ങൾ ദുർബലമായി കൊണ്ടിരിക്കുന്നു . തൊഴിൽ സമരങ്ങൾ പോലും അനുവദിക്കാത്ത സാഹചര്യമാണ് രൂപപ്പെടുന്നത്. രണ്ടാം പിണറായി സർക്കാർ ജനവിരുദ്ധ സർക്കാറായി മാറിയിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങൾക്കും പദ്ധതികൾക്കും എതിരെ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്കൊപ്പം വെൽഫെയർ പാർട്ടി എല്ലാക്കാലത്തും നിലയിറപ്പിച്ചിട്ടുണ്ട് .

സാമൂഹ്യനീതി പുലരുന്ന സാമൂഹം കെട്ടിപ്പടുക്കാൻ വേണ്ടിയാണ് വെൽഫെയർ പാർട്ടി നിലകൊള്ളുന്നത് . ആ കടമ കൂടുതൽ കരുത്തോടെ നിർവഹിക്കാൻ കഴിയുന്ന നിർണായക രാഷ്ട്രീയ ശക്തിയായി വെൽഫെയർ പാർട്ടിയെ മാറ്റിയെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
അതിന് മുഴുവൻ മലയാളി സമൂഹത്തിന്റെയും പൂർണപിന്തുണ അഭ്യർത്ഥിക്കുകയാണ്.

പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ,
പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡണ്ട് ഉമർ പാലോട്,
പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.