
18ാമത് പ്രവാസി ഭാരത് ദിവസ് പ്രോഗ്രാം ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്നുന്നതു കൊണ്ട് സാധാരണപ്രവാസികള്‍ക്ക് യാതൊരു ഗുണവുമില്ലെന്ന് ഐഒസി യുഎഇ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി. പ്രവാസികളായ ചില മുതലാളിമാര്‍ക്കും ചില രജിസ്റ്റര്‍ സംഘടന നേതാക്കള്‍ക്കും അവരുടെ കുടുംബത്തിനും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രവാസികളുടെ പേരില്‍ നല്ലൊരു ഉല്ലാസയാത്ര കിട്ടിയതില്‍ സന്തോഷിക്കാമെന്ന് മുഹമ്മദലി പരിഹസിച്ചു.
![]() |
|
സാധാരണ പ്രവാസികളുടെ ഒരു പ്രശ്‌നവും ഇപ്പോള്‍ ചര്‍ച്ച ചെയ്യാറില്ല. മുന്‍ കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി പരിഗണന പോലും നല്‍കാറില്ലെന്നും അത് കൊണ്ട് തന്നെ ഈ സമ്മേളനത്തെ കുടുതല്‍ പ്രവാസികള്‍ ഉള്ള സംസ്ഥാനങ്ങള്‍ വലിയ പ്രധാനം നല്‍കുന്നില്ലെന്നും ഇതിനെതിരെ പ്രവാസികള്‍ പ്രതികരിക്കണമെന്നും പുന്നക്കന്‍ മുഹമ്മദലി കൂട്ടിച്ചേര്‍ത്തു.