05
Apr 2023
Wed
05 Apr 2023 Wed

മലപ്പുറം: വീട് എന്ന സ്വപ്നത്തിലേക്കുള്ള 22 കുടുംബങ്ങളുടെ ആദ്യ പടി പൂർത്തിയായി.
സൗദി വ്യവസായി പുതിയോടത്ത് മുസ്തഫ ഹാജി 22 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ ഭൂമി ദാനം നല്‍കിയതോടെയാണിത്. ശരാശരി 5 സെന്റ് ഭൂമി വീതമാണ് ഓരോ കുടുംബത്തിനും കൈമാറിയത്. കോട്ടക്കൽ കോഴിച്ചെനയിലുള്ള മുസ്തഫ ഹാജിയുടെ വസതിയില്‍ നടന്ന ഭൂമിയുടെ ആധാരംകൈമാറല്‍ ചടങ്ങ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ് എംഎല്‍എ ചടങ്ങില്‍ മുഖ്യതിഥി ആയിരുന്നു. ഇത്തരമൊരു ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ കഴിഞ്ഞത് സൗഭാഗ്യമാണെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് വലിയ മാതൃകയാണെന്നു ചൂണ്ടിക്കാട്ടിയ ടി സിദ്ദീഖ് എംഎല്‍എ ഇത് സാമൂഹിക പ്രതിബദ്ധതയുടെ ഉദാത്ത മാതൃകയാണെന്നും കൂട്ടിച്ചേര്‍ത്തു. മുനവ്വറലി ശിഹാബ് തങ്ങള്‍, ടി സിദ്ദീഖ്, പുതിയോടത്ത് മുസ്തഫ ഹാജി, പുതിയോടത്ത് മുബഷിർ, ബാവ ഉസ്താദ് പറപ്പൂർ, സയ്യിദ് അബ്ദുൽ കരീം അൽ ബുഖാരി തങ്ങൾ ജിഫ്രി ഫസൽ തങ്ങൾ കുണ്ടൂർ എന്നിവർ സമീപപ്രദേശങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അർഹർക്ക് ഭൂമിയുടെ ആധാരം കൈമാറി.പി അഹ്‌മദ്‌ ശരീഫ് സ്വാഗതം ആശംസിച്ചു.

ഭൂമി ദാനത്തിനു ശേഷം ഇഫ്താര്‍ വിരുന്നും വസതിയിൽ നടന്നു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ അടക്കം നിരവധി പേര്‍ ഭൂമികൈമാറ്റ ചടങ്ങിലും ഇഫ്താര്‍ വിരുന്നിലും സംബന്ധിച്ചു.സയ്യിദലി മുസ്‌ലിയാർ, മുഹ്‌യിദ്ദീൻ സഅദ് അൽ സഖാഫി കോട്ടുകര, സാജിദ് മങ്ങാട്, കെ കെ നാസർ, ശരീഫ് വടക്കയിൽ, സി കെ റസാഖ്‌, അലവി തയ്യിൽ തുടങ്ങിയവർ സംസാരിച്ചു.ഹഖ് പറപ്പൂർ നന്ദി പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക