26
Jul 2024
Fri
26 Jul 2024 Fri
train congestion

പാലക്കാട്: സംസ്ഥാനത്ത് ഓടുന്ന മിക്കവാറും എല്ലാ ട്രെയ്‌നുകളിലും കാലുകുത്താനിടമില്ലാത്ത തിരക്കാണ്. (Railways has come up with a strange proposal to change the timings of government offices to reduce congestion in trains) പ്രത്യേകിച്ചും രാവിലെയും വൈകുന്നേരവും. തിരക്ക് കുറക്കാന്‍ കൂടുതല്‍ ട്രെയ്‌നുകള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട്് കാലം കുറച്ചായി. പക്ഷേ ഇക്കാര്യത്തില്‍ റെയില്‍വേയുടെ വാദം വിചിത്രവും രസകരവുമാണ്. തിരക്ക് കൂടാന്‍ കാരണം റെയില്‍വേ അല്ല, മറിച്ച് സര്‍ക്കാര്‍ ഓഫിസുകളാണെന്നാണ് അധികൃതര്‍ പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രെയിനിലെ തിരക്ക് കുറക്കാന്‍ സംസ്ഥാനത്തെ ഓഫിസ് സമയം മാറ്റണമെന്ന പരിഹാരമാണ് റെയില്‍വേക്ക് നിര്‍ദേശിക്കാനുള്ളത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനു മുന്നില്‍ നിര്‍ദേശം വെച്ചിട്ടുണ്ടെന്നും പാലക്കാട് ഡിവിഷന്‍ അഡീഷനല്‍ ഡിവിഷനല്‍ മാനേജര്‍ കെ. അനില്‍കുമാര്‍ പറഞ്ഞു. തിരക്ക് പരിഗണിച്ച് പുതിയ ട്രെയിനുകള്‍ അനുവദിക്കുമോ, സമയത്തില്‍ മാറ്റം വരുത്തുമോ തുടങ്ങിയ ചോദ്യങ്ങളോടായിരുന്നു പ്രതികരണം.

എല്ലാ ഓഫിസുകളും ഒരേസമയം പ്രവര്‍ത്തിക്കുന്നതിനാലാണ് രാവിലെയും വൈകീട്ടും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഇതില്‍ സമയക്രമീകരണം വരുത്തിയാല്‍ തിരക്ക് കുറയ്ക്കാന്‍ കഴിയും. പുതിയ ഷൊര്‍ണൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിന് പള്ളിപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കും. വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയില്‍ മേലാറ്റൂര്‍, കുലുക്കല്ലൂര്‍ എന്നിവടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കുമെന്നും അതോടെ വൈകീട്ട് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സമയത്തില്‍ ക്രമീകരണം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.