പത്തനംതിട്ട: ജില്ലാ കലക്ടറുടെ അവധി അറിയിപ്പ് അവഗണിച്ച് അമിതാവേശം കാണിക്കുന്ന ട്യുഷന്‍ സെന്ററുകള്‍ക്ക് പിടിവീഴും.(Rain holiday declared by district collector; action against tution centers ) പത്തനം തിട്ട ജില്ലയിലാണ് കലക്ടറുടെ മുന്നറിയിപ്പ്. കനത്ത മഴയത്തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ജില്ലാ കളക്ടറുടെ ഉത്തരവ് അവഗണിച്ച് ചില ട്യൂഷന്‍ സെന്ററുകള്‍ വിദ്യാര്‍ത്ഥികള്‍ എത്തണമെന്ന് അറിയിച്ച് ശബ്ദ സന്ദേശം അയക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുന്നറിയിപ്പ് അവഗണിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ട്യൂഷന്‍ സെന്ററുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പാഠഭാഗങ്ങള്‍ ഇനിയും പഠിപ്പിച്ചു തീര്‍ക്കാന്‍ ഉണ്ടെന്നും കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിക്കുന്ന ദിനം മഴ പെയ്യാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ ഇന്ന് ട്യൂഷന്‍ സെന്ററില്‍ എത്തണമെന്നും ഉള്ള ശബ്ദ സന്ദേശമാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്.
|
ട്യൂഷന്‍ സെന്ററുകളില്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണം ഉണ്ടാകും. രക്ഷിതാക്കള്‍ കുട്ടികളെ ഇന്ന് ട്യൂഷന്‍ സെന്ററുകളിലേക്ക് അയക്കരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കളക്ടര്‍ അവധി പ്രഖ്യാപിച്ച ദിവസം ട്യൂഷന്‍ ക്ലാസ് വെയ്ക്കുക എന്ന് പറഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വം കൂടുതലാണെന്നും ഒരു ചെറിയ അപകടം ഏതെങ്കിലും വിദ്യാര്‍ത്ഥിക്ക് പറ്റിയാല്‍ തങ്ങള്‍ സമാധാനം പറയേണ്ടി വരുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ കരുതിയാണ് ഇന്ന് അവധി നല്‍കിയത്. അവധി ദിവസം പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ട്യൂഷന്‍ സെന്ററുകളില്‍ നിരീക്ഷണം നടത്തണമെന്നും പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്ന് കുട്ടികളെ ഒരു കാരണവശാലും രക്ഷിതാക്കള്‍ പുറത്തു വിടരുതെന്നും ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കിയിട്ടുണ്ട്.





