റിയാദ്: വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായത് 20,000 ലധികം പേര്‍. ഒക്ടോബര്‍ 17 മുതല്‍ 23 വരെയുള്ള കാലയളവിലാണ് ഇത്രയും പേര്‍ പിടിയിലായത്. ഇക്കാലയളവില്‍ 20,896 പേരെ അറസ്റ്റ് ചെയ്തതായും കേസുകളില്‍ വിചാരണ നടന്നുവരികയാണെന്നും സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
|
സൗദി റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് മാത്രം 11,930 പേരെയാണ് അറസ്റ്റ്‌ചെയ്തത്. അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിന് 5649 പേരെയും ലേബര്‍ നിയമം ലംഘിച്ചതിന് 3317 പേരെയും അറസ്റ്റുചെയ്തു. അറസ്റ്റിലായവരില്‍ കൂടുതലും സ്ത്രീകളാണെന്ന പ്രത്യേകതയും ഉണ്ട്. ആകെ അറസ്റ്റിലായ 20,896 പേരില്‍ 16,653 ഉം സ്ത്രീകളാണ്. 14,726 പേര്‍ പുരുഷന്‍മാരുമാണ്.

നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 8,251 പേരെ കസ്റ്റഡിയിലെടുത്തു. ശരിയായ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അവരുടെ രാജ്യങ്ങളിലെ എംബസികളുമായോ കോണ്‍സുലേറ്റുകളുമായോ ബന്ധപ്പെടാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുംചെയ്തു. അറസ്റ്റിലായ 11,774 പേരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തി.
ബോര്‍ഡര്‍ നിയമങ്ങള്‍ ലംഘിച്ച് സൗദിയിലേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Residential and Visa Violations 20,000 Arrested in Saudi Arabia in One Week; Mostly women


