അത്യാധുനിക ആയുധ സാമഗ്രികളുമായി ഗസാ സിറ്റിയുടെ അകത്തേക്ക് കയറാനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമം തടഞ്ഞ് ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍. ഹമാസും ഇസ്ലാമിക ജിഹാദും ഉള്‍പ്പെടെ ശക്തമായ പ്രതിരോധമാണ് തീര്‍ക്കുന്നത്. അധിനിവേശ സൈന്യത്തിന്റെ നിരവധി ടാങ്കുകളും സൈനിക വാഹനങ്ങളും പോരാളികള്‍ തകര്‍ത്തു.
|
ഗസാ സിറ്റിയുടെ തെക്ക് ഭാഗത്തുള്ള തെല്‍ അല്‍-ഹവാ പ്രദേശത്തേക്ക് മുന്നേറിയ ഒരു ഇസ്രായേലി മെര്‍ക്കാവ ടാങ്കിനെ ലക്ഷ്യമിടുന്നതിന്റെയും നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഹമാസിന്റെ സായുധ വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡ്സ്, പുറത്തുവിട്ടു. നഗരത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഇസ്രായേലി സൈനിക വാഹനങ്ങള്‍ക്കെതിരെ മറ്റ് പലസ്തീന്‍ പോരാളി സംഘടനകളും ആക്രമണം നടത്തി.
ഖസ്സാം പോരാളികള്‍ ടാങ്കിന്റെ നീക്കം നിരീക്ഷിച്ച്, യാസിന്‍ 105 മിസൈല്‍ ഉപയോഗിച്ച് അതിനെ ആക്രമിക്കുന്നതും, സംഭവസ്ഥലത്ത് നിന്ന് കട്ടിയുള്ള പുക ഉയരുന്നതും വീഡിയോയില്‍ കാണിക്കുന്നു.
ALSO READ: ട്രമ്പിനെ ധിക്കരിക്കാന്‍ ആഹ്വാനം; കൊളംബിയന്‍ പ്രസിഡന്റിന്റെ വിസ പിന്‍വലിച്ച് അമേരിക്ക
ഖസ്സാം ബ്രിഗേഡ്സ് മറ്റ് വിഭാഗങ്ങളോടൊപ്പം ചേര്‍ന്ന്, ഗസാ സിറ്റിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള അധിനിവേശ സൈന്യത്തിന്റെ മുന്നേറ്റ നിരകളിലെ സൈനിക വാഹനങ്ങള്‍ക്കെതിരെ നിരവധി ഓപ്പറേഷനുകള്‍ നടത്തിയതായി അറിയിച്ചു.
ഒരു മെര്‍ക്കാവ ടാങ്ക് യാസിന്‍ 105 മിസൈല്‍, ഒരു ചാവേര്‍ ബോംബ് എന്നിവ ഉപയോഗിച്ച് തകര്‍ത്തു. കൂടാതെ ഗസാ സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ശാതി അഭയാര്‍ത്ഥി ക്യാമ്പിലെ ഉസാമ മസ്ജിദിന് സമീപം ഒരു D9 സൈനിക ബുള്‍ഡോസറിനെ ടാന്‍ഡം മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചു.
ശൈഖ് റാദ്വാന് സമീപം അല്‍-ഒയൂണ്‍ സ്ട്രീറ്റ് കവലയില്‍ വെച്ച് ഒരു മെര്‍ക്കാവ ടാങ്കിനെ ടാന്‍ഡം മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചതായി ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ സായുധ വിഭാഗമായ അല്‍-ഖുദ്സ് ബ്രിഗേഡ്സ് അറിയിച്ചുയ അല്‍-നാസര്‍ സലാഹുദ്ദീന്‍ ബ്രിഗേഡ്സുമായി ചേര്‍ന്ന് അതേ പ്രദേശത്ത് മറ്റൊരു ടാങ്കിനെ ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതായും അവര്‍ പറഞ്ഞു.
അല്‍-ഗലാഅ്, അല്‍-ഒയൂണ്‍ സ്ട്രീറ്റുകള്‍ കൂടിച്ചേരുന്ന കവലയ്ക്ക് സമീപംഒരു സൈനിക വാഹനം സ്‌ഫോടകവസ്തു ഉപയോഗിച്ച് തകര്‍ത്തു. ഈ ഓപ്പറേഷനുകളെല്ലാം സെപ്റ്റംബര്‍ 23-നാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആളപായത്തെക്കുറിച്ച് റിപോര്‍ട്ടില്ല.
‘ഓപ്പറേഷന്‍ ഗിഡിയന്‍ രഥങ്ങള്‍ 2’ എന്ന പേരില്‍ ഓഗസ്റ്റ് 11 മുതല്‍ ഇസ്രായേലി സൈന്യം ഗസാ സിറ്റിയില്‍ ആക്രമണം തുടരുകയാണ്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച റോബോട്ടുകള്‍ ഉപയോഗിച്ചുള്ള വീടുകള്‍ തകര്‍ക്കല്‍, കനത്ത പീരങ്കി ഷെല്ലാക്രമണം, വിവേചനമില്ലാത്ത വെടിവയ്പ്പ്, നിര്‍ബന്ധിത പലായനം, കരയാക്രമണം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
അമേരിക്കയുടെ പിന്തുണയോടെ, ഇസ്രായേല്‍ 2023 ഒക്ടോബര്‍ 7 മുതല്‍ ഗസയില്‍ ഒരു വംശഹത്യ തുടരുകയാണ്. ഇതില്‍ 65,502-ല്‍ അധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 167,376 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പട്ടിണി മൂലം 147 കുട്ടികളടക്കം 442 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





