സൗദി അറേബ്യയിലെ റിയാദില്‍ മസാജ് സെന്റര്‍ കേന്ദ്രീകരിച്ച് അധാര്‍മിക പ്രവൃത്തിയിലേര്‍പ്പെട്ട നാലു പ്രവാസികള്‍ അറസ്റ്റില്‍. കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിങ് ഹ്യൂമന്‍ ട്രാഫിക്കിങ് ക്രൈംസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ നീക്കത്തിലൂടെയാണ് റിയാദ് പോലീസ് പ്രവാസികളെ പിടികൂടിയത്.
|
പൊതു ധാര്‍മികത ലംഘിക്കുന്ന പ്രവൃത്തികളുടെ പേരിലാണ് നാല് പ്രവാസികളെ അറസ്റ്റ് ചെയ്തതെന്ന് സൗദി ആഭ്യന്തര വകുപ്പ് വെളിപ്പെടുത്തി. അറസ്റ്റിലായവര്‍ക്കെതിരേ പബ്ലിക് സെക്യൂരിറ്റി നടപടികള്‍ പാലിച്ച് നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും പ്രതികളെ പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗത്തിലേക്ക് റഫര്‍ ചെയ്തതായും അധികൃതര്‍ അറിയിച്ചു. അധാര്‍മിക നടപടികള്‍ക്ക് വേദിയൊരുക്കിയ മസാജ് കേന്ദ്രത്തിന് പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം റിയാദില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയതിന് മൂന്ന് പ്രവാസി വനിതകളെ പിടികൂടിയിരുന്നു.


