കേരളത്തിലെ എല്ലാ പ്രദേശങ്ങളിലേയും ജനങ്ങളെ പോലെ നികുതി നല്‍കി ജീവിക്കുന്നവരാണ് മലബാറിലുള്ളവരും. ന്യായമായ വിദ്യാഭ്യാസ അവകാശം പോലും അവര്‍ക്ക് നിഷേധിക്കുന്നുവെങ്കില്‍ ഒരു രണ്ടാം നികുതി നിഷേധ പ്രസ്ഥാനത്തിന്റെ സമരാരവം മുഴക്കാന്‍ സമയമായിരിക്കുന്നുവെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍. വിഭവങ്ങള്‍ സ്വീകരിക്കുന്നതുപോലെ തന്നെ വിതരണം ചെയ്യുന്നതിലും സര്‍ക്കാര്‍ സാമാന്യ നീതി കാണിക്കുന്നില്ലെങ്കില്‍ നമുക്ക് മുന്നില്‍ മറ്റു വഴികളില്ലെന്നും ്അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പ്ലസ്ടു ബാച്ചുകളുടെ കാര്യത്തില്‍ മലബാര്‍ മേഖലയെ അവണഗിക്കുന്നതിനെതിരേയാണ് ഫേസ്ബുക്ക് പോസ്റ്റ്.
|
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ പങ്ക് വഹിക്കുന്നവരാണ് പ്രവാസികള്‍. അതില്‍ മഹാഭൂരിപക്ഷവും മലബാറില്‍ നിന്നുള്ളവരാണ്. പക്ഷെ മലബാറിന്റെ അടിസ്ഥാന വികസന പ്രശ്‌നമായ വിദ്യാഭ്യാസ കാര്യത്തില്‍ പോലും സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല.
മലബാറിലെ ഉപരിപഠന രംഗം എക്കാലത്തും അനിശ്ചിതത്വത്തിലാണ്.
നിരന്തര മുറവിളിക്ക് ശേഷം ഏതാനും വര്‍ഷമായി ആരംഭിച്ച പരിഹാര നടപടിയാണ് പ്ലസ്ടുവിന് താത്കാലിക ബാച്ചുകളും സീറ്റുകളും അനുവദിക്കുന്ന പരിപാടി. പഠനത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ മാത്രമേ ഇത് പ്രയോഗത്തില്‍ വരുത്താന്‍ കഴിയൂ.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനത്തിന് രണ്ട് പ്രത്യേകതകളാണുള്ളത്. ഒന്ന്, ഫലപ്രഖ്യാപനത്തിന് മുമ്പേ താത്കാലിക സംവിധാനം പ്രഖ്യപിച്ചു. പ്രശ്‌നത്തിന് ശാശ്വത പരിഹാരമില്ലെന്നര്‍ത്ഥം. രണ്ട്, ഈ താത്കാലിക സംവിധനത്തിന് തന്നെ സര്‍ക്കാറിന് 19.2 കോടി അധിക ബാധ്യതയുണ്ടെന്ന മഹാ ഔദാര്യത്തിന്റെ കണക്കും ഒപ്പം ഇറക്കിയിട്ടുണ്ട്.
സ്ഥിരമായ അധിക ബാച്ചുകളെന്ന പരിഹാരത്തിന് ഇപ്പോഴും ഏറെ ദൂരത്താണ് സര്‍ക്കാറുള്ളത്. ഇതിനേക്കാള്‍ നല്ലത് മലബാറിലെ ജില്ലകളെ താത്കാലിക ജില്ലകളാക്കി പ്രഖ്യാപിക്കുന്നതല്ലേ? അതിനെ കേരളത്തിന്റെ പുറമ്പോക്ക് പ്രദേശമായി ചിത്രീകരിച്ച് ഒരു മാപും കൂടി വരച്ചാല്‍ ഗംഭീരമാകും. എന്നാല്‍ ഒഴിഞ്ഞുകിടക്കുന്ന തെക്കന്‍ ജില്ലകളിലെ ക്ലാസ്സ് മുറികളെ നോക്കി താരതമ്യം ചെയ്യാനും അവകാശം ചോദിക്കാനും വരേണ്ടതില്ലല്ലൊ.
കേരളത്തിലെ എല്ലാ പ്രദേശങ്ങളിലേയും ജനങ്ങളെ പോലെ നികുതി നല്‍കി ജീവിക്കുന്നവരാണ് മലബാറിലുള്ളവരും. ന്യായമായ വിദ്യാഭ്യാസ അവകാശം പോലും അവര്‍ക്ക് നിഷേധിക്കുന്നുവെങ്കില്‍ ഒരു രണ്ടാം നികുതി നിഷേധ പ്രസ്ഥാനത്തിന്റെ സമരാരവം മുഴക്കാന്‍ സമയമായിരിക്കുന്നു. വിഭവങ്ങള്‍ സ്വീകരിക്കുന്നതുപോലെ തന്നെ വിതരണം ചെയ്യുന്നതിലും സര്‍ക്കാര്‍ സാമാന്യ നീതി കാണിക്കുന്നില്ലെങ്കില്‍ നമുക്ക് മുന്നില്‍ മറ്റു വഴികളില്ല.
അവകാശങ്ങളുള്ള പൗരനാണ് നമ്മുടെ ജനാധിപത്യ രാജ്യത്തിന്റെ അടിസ്ഥാന യൂനിറ്റ്. മലബാറിലെ പൗരന്‍മാരും ആ ഗണത്തില്‍ തന്നെ ഉള്‍പ്പെടും.





