28
Jun 2024
Mon
28 Jun 2024 Mon
kerala school opening june 3

തിരുവനന്തപുരം: രണ്ട് മാസം നീണ്ട മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഇന്ന് തുറക്കും. (Schools and colleges opening today ) വേനല്‍ മഴയ്ക്ക് മാറും മുമ്പെത്തിയ കാലവര്‍ഷം പല ജില്ലകളിലും ഭീഷണി സൃഷ്ടിക്കുന്നതിനിടെയാണ് കുരുന്നകള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂള്‍പ്രവേശനോത്സവ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 2,44,646 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ ഒന്നാംക്ലാസിലെത്തുക.

ഈയാഴ്ചയും പ്രവേശനം തുടരും. അഞ്ച്, എട്ട് ക്ലാസുകളിലും പുതുതായി കുട്ടികളെത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ആറാം പ്രവൃത്തിദിനമായ 10-ന് അന്തിമ കണക്കെടുപ്പ് നടക്കും. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിച്ചതിനാല്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളില്‍ പുതിയ പുസ്തകങ്ങള്‍ ഉള്ളതാണ് ഈ വര്‍ഷത്തെ പുതുമ.

ജൂലായ് ഒന്നിന് നാലുവര്‍ഷ ബിരുദത്തിലേക്കു പ്രവേശിക്കുമെന്നതാണ് ഉന്നതവിദ്യാഭ്യാസത്തിലെ പ്രത്യേകത. നാലു വര്‍ഷ ബിരുദത്തിലേക്ക് കടക്കുന്നതിന് വേണ്ടി അന്തിമ നിര്‍ദേശങ്ങള്‍ ഇനിയും യൂനിവേഴ്‌സിറ്റികളില്‍ നിന്ന് കോളജുകളിലെത്തിയിട്ടില്ല. പുതിയ ബാച്ചുകള്‍ എന്ന് തുടങ്ങാനാവുമെന്ന കാര്യത്തിലും ആശയക്കുഴപ്പം ബാക്കിയാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക