21
Aug 2022
Tue
21 Aug 2022 Tue

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ശശി തരൂര്‍ മല്‍സരിച്ചേക്കുമെന്ന് റിപോര്‍ട്ട്. അധ്യക്ഷസ്ഥാനത്തേക്ക് പാര്‍ട്ടിയിലെ ആര്‍ക്കും മല്‍സരിക്കാമെന്ന കോണ്‍ഗ്രസിന്റെ തീരുമാനത്തിനു പിന്നാലെയാണ് ശശി തരൂര്‍ മല്‍സരസന്നദ്ധനാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സംഘടനാ പുനസംഘടന വേണമെന്ന ആവശ്യമുയര്‍ത്തി 2020ല്‍ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ പെട്ടയാളാണ് ശശി തരൂരും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങളെയും സുതാര്യമായ തിരഞ്ഞെടുപ്പിലൂടെയാവണം നിയമിക്കേണ്ടതെന്നതാണ് ശശി തരൂരിന്റെ നിലപാട്. 23 നേതാക്കളുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ആര്‍ക്കും മല്‍സരിക്കാമെന്ന നിലപാട് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

 

ഒക്ടോബര്‍ 17നാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 19ന് ഫലം പ്രഖ്യാപിക്കും. സപ്തംബര്‍ 22ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും 24 മുതല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പണം ആരംഭിക്കുകയും ചെയ്യും. സപ്തംബര്‍ 30 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി.