22
Oct 2023
Sun
22 Oct 2023 Sun

ജിദ്ദ: ജിദ്ദയിൽ നടന്നു വരുന്ന സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് 2023 ൽ വെള്ളിയാഴ്‌ച നടന്ന എ ഡിവിഷൻ മത്സരത്തിൽ എൻ കംഫർട്ട് എ സി സി എഫ്‌സി എ ശക്തരായ റീം അൽ ഉല ബ്ലാസ്റ്റേഴ്സ് എഫ്‌സി ജിദ്ദയെ 3-3 നു സമനിലയിൽ കുരുക്കിയതോടെ എ ഡിവിഷൻ ലൈൻ അപ്പ് പൂർത്തിയാവാൻ ലീഗ് റൗണ്ടിലെ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും
ഏഴോളം പ്രഫഷണൽ താരങ്ങളുടെ ശക്തമായ നിരയുമായി രണ്ടാം മത്സരത്തിൽ തിരിച്ചു വരവിനു ശ്രമിച്ച ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ എ സി സി പൊരുതി നേടിയ സമനിലയുമായി മടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യ പകുതിയുടെ മുപ്പതാം മിനുട്ടിൽ ആസിഫിന്റെ പെനാൽറ്റി ഗോളിലൂടെ എ സി സി എഫ്‌സി ആദ്യമായി ലീഡെടുത്തെങ്കിലും മൂന്ന് മിനിറ്റിനകം ഫസലുറഹ്മാനിലൂടെ സമനില ഗോൾ കണ്ടെത്തി. എ സി സി നായകൻ കൂടിയായ ഡിഫൻഡർ സനൂപിന്റെ വ്യക്തമായ പിഴവിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ, ക്ലിയർ ചെയ്യുകയോ അഡ്വാൻസ് വന്ന ഗോൾ കീപ്പർ നൽകുകയോ ചെയ്യാതെ പന്ത് കൈകാര്യം ചെയ്ത സനൂപിൽ നിന്നും പന്ത് ടാപ്പ് ചെയ്ത ഫസലുറഹ്മാൻ സുന്ദരമായി വലയിലേക്ക് പായിച്ചപ്പോൾ സ്ഥാനം തെറ്റി നിന്ന എ സി സി ;ഗോൾ കീപ്പർ മുഹമ്മദ് റാസിക്ക് കാഴ്ചക്കാരന്റെ റോൾ മാത്രം (1-1).

രണ്ടു മിനിറ്റിനകം പക്ഷെ എ സി സി വീണ്ടും മുന്നിലെത്തി, ഗോൾ കീപ്പർ അമീറലിയും ഡിഫൻഡേഴ്സും തമ്മിലുള്ള ആശയകുഴപ്പത്തിനിടയിൽ എ സി സി നായകൻ സനൂപ് ഗോൾ വലയിലാക്കി (2-1)
രണ്ടാം പകുതിയുടെ പന്ത്രണ്ടാം മിനുട്ടിൽ തന്നെ എ സി സി ലീഡുയർത്തി, കളിയിലുടനീളം മികച്ച പ്രകടനം കാഴ്‌ച വെച്ച ഷഹദ് ന്റെ ബൂട്ടിൽ നിന്നായിരുന്നു മൂന്നാം ഗോൾ, വലതു വിങ്ങിലൂടെ മുന്നേറി മുപ്പതു വാര അകലെ നിന്നുമൊരു ബുള്ളറ്റ് ഷോട്ട് തടയാൻ പറന്നുയർന്ന ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ അമീറലിക്ക് പിടി കൊടുക്കാതെ പന്ത് വലയിൽ (3-1).

രണ്ടു ഗോളിന് പിന്നിലായതോടെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കാരുടെ പ്രഫഷണലിസം ഉണർന്നു പ്രവർത്തിച്ചത്, വിഷ്‌ണു വർമനിലൂടെ രണ്ടാം ഗോൾ നേടിയ ബ്ലാസ്റ്റേഴ്‌സ് ഫസലുറഹ്മാന്റെ പെനാൽറ്റി ഗോളിലൂടെ സമനില കൈവരിച്ചു (3-3).
അധിക സമയത്ത് മുഹമ്മദ് റാഷിക്കും സുഹൈൽ പാറപ്പുറത്തും ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ കിട്ടിയ അവസരം പാഴാക്കിയല്ലായിരുന്നുവെങ്കിൽ മത്സര ഫലം മറ്റൊന്നാകുമായിരുന്നു.

മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഫസലുറഹ്മാനുള്ള സമ്മാനം നാണി മക്ക സമ്മാനിച്ചു.
റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര, സിഫ് വൈസ് പ്രസിഡന്റ് സലിം മമ്പാട്, എൻ കഫർട്ട് പ്രതിനിധി ലത്തീഫ്, ഐവ ഫുഡ്‌സ് സി ഇ ഓ സമീർ ആനപ്പട്ടം,റീം അൽ ഉല എം ഡി ഷൗഫർ എന്നിവർ കളിക്കാരെ പരിചയപെട്ടു.

ആദ്യ മത്സരത്തിൽ ഡി ഡിവിഷനിൽ സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദ എതിരില്ലാത്ത ആറു ഗോളുകൾക്ക് സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദ എലൈറ്റിനെ പരാജയപ്പെടുത്തി. ബാസിൽ വി പി, അബ്ദുൽ ഖുദ്ദൂസ്,ആമിർ അബ്ദുൽ മജീദ്, സാം ഡാലിയേൽ, ആശ്ലിൻ ബഷീർ, ജിനിൻ സത്താർ എന്നിവർ ഗോളുകൾ നേടി. ആമിർ അബ്ദുൽ മജീദാണ് മികച്ച കളിക്കാരൻ.മുസ്തഫ ചാലിൽ , റഷീദ് മാളിയേക്കൽ എന്നിവർ ട്രോഫി സമ്മാനിച്ചു.

ബി ഡിവിഷനിൽ രണ്ടാം ജയത്തോടെ സൈക്ളോൺ മൊബൈൽ ആക്‌സസസറീസ് ഐ ടി സോക്കർ പൂക്കാട്ട് എഫ്‌സി സോക്കാർ ഫ്രീക്സ് സീനിയർസ് നെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി സെമിയിൽ കടന്നു. വിജയികൾക്ക് വേണ്ടി ഷംസാദ് രണ്ടു ഗോളുകളുലും മുഹമ്മദ് റാഫിയും ദിൽഷാദും ഓരോ ഗോളുകളും നേടി, നിസാബിന്റെ വകയായിരുന്നു സോക്കാർ ഫ്രീക്സ് ന്റെ ആശ്വാസ ഗോൾ.

ഐ ടി സോക്കറിന്റെ മുഹമ്മദ് റാഫി മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു മാൻ ഓഫ് ദി മാച്ച് ട്രോഫി റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര സമ്മാനിച്ചു.
അൽ മാസ് മെഡിക്കൽ സെന്റിലെ ഡോക്ടർ ഹാരിസ്, മുൻ സിഫ് വൈസ് പ്രസിഡന്റ് റഷീദ് മാളിയേക്കൽ, ബാവ ബഷീർ, റാഫി പൂക്കാട്ട് മുജീബ് പി സി എന്നിവർ കളിക്കാരെ പരിചയപെട്ടു.