25
May 2025
Mon
25 May 2025 Mon
pfi workers

തൃൂശൂര്‍ കാളത്തോട് സിഐടിയു പ്രവര്‍ത്തകനായ നാച്ചുവിനെ (ഷമീര്‍- 39 വയസ് ) വെട്ടിക്കൊന്ന കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്ന ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 13 ലക്ഷം രൂപ പിഴയും ശിക്ഷ.(Six Popular Front activists sentenced to life imprisonment in the murder case of a CITU worker)  ഒന്നു മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ക്ക് അഞ്ചുവര്‍ഷം അധികശിക്ഷയൂം വിധിച്ചു. തൃശൂര്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ആയ ജഡ്ജ് ആയ ടികെ മിനിമോളാണ് ശിക്ഷ വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വെട്ടുക്ക പറമ്പില്‍ ഷാജഹാന്‍ (50), വലിയകത്ത് ഷബീര്‍ (30), പരിക്കുന്ന് വീട്ടില്‍ അമല്‍ സാലിഹ് (31), ഗൂഡാലോചനയില്‍ പങ്കെടുത്ത വലിയകത്ത് ഷിഹാസ് (40), കാട്ടുപറമ്പില്‍ നവാസ് (47), പോക്കാക്കില്ലത്ത് വീട്ടില്‍ അബൂബക്കര്‍ മകന്‍ സൈനുദ്ദീന്‍ ( 51) എന്നിവരെയാണ് ശിക്ഷിച്ചത്.

2021 ഒക്ടോബര്‍ 22ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. സിഐടിയു യൂനിയന്‍ തൊഴിലാളിയായ നാച്ചു എന്ന ഷമീറിനെഗൂഡാലോചന നടത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

ALSO READ: ചെറുവത്തൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

ഷാജഹാന്‍, ഷബീര്‍, അമല്‍ സാലിഹ് എന്നിവര്‍ ചേര്‍ന്ന് പകല്‍ 3:30ന് കാളത്തോട് മുസ്ലിം പള്ളിയുടെ മുന്‍വശത്തുള്ള പാര്‍പ്പിടം റോഡില്‍ വച്ചാണ് നാച്ചുവിനെ ആക്രമിച്ചത്. കൊടുവാള്‍ വടിവാള്‍ ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ആക്രമണം.

കോവിഡ് കാലഘട്ടത്തില്‍ നാച്ചു മീന്‍ വ്യാപാരം തുടങ്ങിയിരുന്നു. മീന്‍ വിതരണത്തിന് ബന്ധുവിന്റെ ട്രക്കില്‍ കാളത്തോട് ഇന്ത്യന്‍ ബാങ്കിന്റെ മുന്‍വശം വന്നു സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുമ്പോഴാണ് ഓട്ടോറിക്ഷയില്‍ എത്തിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.

68 സാക്ഷികളെ വിസ്തരിച്ച കേസില്‍ 207ഓളം രേഖകളും 22ഓളം തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രതികളുടെ ഗൂഡാലോചന തെളിയിക്കുന്നതിനായി പ്രതികള്‍ 2021 ഒക്ടോബര്‍ 15 മുതല്‍ നടത്തിയ ഫോണ്‍ സംഭാഷണകത്തിന്റെ വിവരങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

നാലാം പ്രതി ഷിഹാസിന്റെ വീട്ടില്‍ ഗൂഡാലോചനയ്ക്കായി പ്രതികള്‍ എത്തിയ ദൃശ്യങ്ങളും കേസന്വേഷിക്കുന്ന മണ്ണുത്തി പോലീസ് ഹാജരാക്കി. പ്രോസിക്യൂഷന്‍ വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ പി സുനില്‍ കുമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബിജി മാത്യു എന്നിവരാണ് ഹാജരായത്.