30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Aadhar card

ആലപ്പുഴ: ആധാര്‍ തട്ടിപ്പുകള്‍ തടയുന്നതിന് കര്‍ശന നിയന്ത്രണവുമായി കേന്ദ്രം. (Stricter rules for Aadhar updates) പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കര്‍ശനമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപേക്ഷയ്‌ക്കൊപ്പം നല്‍കുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുപോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകള്‍ക്കും കര്‍ശന നിയന്ത്രണമുണ്ടാകും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാന്‍ ലക്ഷ്യമിട്ടാണു നടപടി.

ആധാറിലെ പേരില്‍ അക്ഷരങ്ങള്‍ തെറ്റിയിട്ടുണ്ടെങ്കില്‍ പണിയാവും. ഇനി അത് തിരുത്തണമെങ്കില്‍ ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം. പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും അതു ബാധകമാണ്.

ALSO READ: കണ്ണൂരില്‍ കോളജ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍

ഇതോടൊപ്പം, പഴയപേരിന്റെ തിരിച്ചറിയല്‍ രേഖയും നല്‍കണം. പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി., ഡ്രൈവിങ് ലൈസന്‍സ്, സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോയുള്ള പുതിയ എസ്.എസ്.എല്‍.സി. ബുക്ക്, പാസ്‌പോര്‍ട്ട് എന്നിവയിലേതെങ്കിലും ആധികാരിക രേഖയായി ഉപയോഗിക്കാം. പേരുതിരുത്താന്‍ പരമാവധി രണ്ടവസരമേ നല്‍കൂവെന്ന നിബന്ധനയില്‍ മാറ്റമില്ല.

ആധാര്‍ എടുക്കാനും വിലാസം തിരുത്താനും പൊതുമേഖലാ ബാങ്കിന്റെ പാസ്ബുക്ക്, തിരിച്ചറിയല്‍ രേഖയാക്കുന്നതിനും പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. അതിന്, മേല്‍വിലാസത്തിന്റെ തെളിവ് ബാങ്കുരേഖയില്‍ ലഭ്യമാണെന്നും ഇ-കെ.വൈ.സി. പൂര്‍ണമാണെന്നും ശാഖാമാനേജര്‍ സാക്ഷ്യപത്രം നല്‍കണം. പൊതുമേഖലാ ബാങ്ക് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കിനു പുറമേയാണിത്.

ജനനത്തീയതി തിരുത്താനുള്ള നിബന്ധനയും കര്‍ശനമാക്കി. 18 വയസ്സുവരെയുള്ളവരുടെ ജനനത്തീയതി തിരുത്താന്‍ അതതു സംസ്ഥാനത്തെ അംഗീകൃത അധികാരികള്‍ നല്‍കുന്ന ജനനസര്‍ട്ടിഫിക്കറ്റു മാത്രമേ പരിഗണിക്കൂ. പാസ്‌പോര്‍ട്ട്, എസ്.എസ്.എല്‍.സി. ബുക്ക് എന്നിവ ഒഴിവാക്കി. ഒരു തവണ മാത്രമേ തിരുത്തല്‍ അനുവദിക്കൂ എന്ന നിബന്ധന നിലനില്‍ക്കും.

18 വയസ്സിനു മുകളിലുള്ളവര്‍ക്ക് എസ്.എസ്.എല്‍.സി. ബുക്ക് ജനനത്തീയതിയുടെ തെളിവായി ഉപയോഗിക്കാം. അതിനായി കവര്‍ പേജ്, വിലാസമുള്ള പേജ്, ബോര്‍ഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പുമുള്ള മാര്‍ക്ക് ഷീറ്റ് എന്നിവ നല്‍കണം. എസ്.എസ്.എല്‍.സി. ബുക്കിലെ പേര് ആധാറുമായി കൃത്യമായി പൊരുത്തപ്പെടണം.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement