20
Jul 2025
Fri
20 Jul 2025 Fri
Summer fest 2025 today at Jeddah Al Qubba Auditorium

ജിദ്ദ: വേനല്‍ച്ചൂടില്‍ ഉരുകുന്ന ജിദ്ദ പ്രവാസികള്‍ക്ക് മൈലാഞ്ചിത്തണുപ്പുമായി മെഹന്ദി മത്സരങ്ങള്‍, സംഗീത നിശ തുടങ്ങിയ വന്‍പരിപാടികളാണ് ഒരുങ്ങുന്നത്. ഇജ്‌ലു ഇവന്റ് വൈബ്‌സ് ജിദ്ദയുടെ ബാനറില്‍ കഴിഞ്ഞ ദിവസം നടത്തിയ കാരംസ്/ചെസ്സ് മത്സരങ്ങളുടെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും മെഹന്ദി മത്സരങ്ങളും ഇന്ന്(ജൂലൈ 11) നടക്കുന്ന സമ്മര്‍ ഫെസ്റ്റ് 2025 ജിദ്ദ മഹ്ജറിലുള്ള അല്‍ ഖുബ്ബ ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായി നടത്തപ്പെടുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വന്‍ജനപങ്കാളിത്തമാണ് കഴിഞ്ഞ ദിവസത്തെ ഒന്നാംപാദ മത്സരങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. ഫൈനല്‍ മത്സരങ്ങളോടൊപ്പം നടക്കുന്ന സംഗീതനിശ വേനലവധികാലത്ത് ജിദ്ദയില്‍ തുടരുന്ന പ്രവാസികള്‍ക്ക് വിനോദകലാവിരുന്നൊരുക്കുന്ന വലിയൊരു പരിപാടിയാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. ജിദ്ദയിലെയും നാട്ടിലെയും ഗായകര്‍ അണിനിരക്കുന്ന സംഗീതോത്സവം വേനല്‍ ചൂടിന് കുളിര്‍മഴയേകുന്ന നവ്യാനുഭവമാകുമെന്ന പ്രതീക്ഷയിലാണ് ജിദ്ദാപ്രവാസികള്‍. വിശാലമായ പാര്‍ക്കിങ്ങ് സൗകര്യം ജിദ്ദയിലെ ഏതാണ്ടെല്ലാ ഭാഗത്തുള്ളവര്‍ക്കും എത്തിപ്പെടാവുന്ന മഹ്ജറിലെ അല്‍ ഖുബ്ബ ഓഡിറ്റോറിയത്തിന്റെ പ്രത്യേകതയാണ്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ആരംഭിക്കുന്ന സെമി ഫൈനല്‍ മത്സരങ്ങള്‍ക്കും ഒപ്പം തന്നെയാണ് മെഹന്ദി മത്സരങ്ങള്‍ നടക്കുക. പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളായി തിരിച്ച മെഹന്ദി മത്സരങ്ങളില്‍ നല്ല പ്രതികരണമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. മെഹന്ദി മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള റെജിസ്‌ട്രേഷന്‍ വ്യാഴാഴ്ച വരെയുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. അടുത്തിടെ ജിദ്ദയില്‍ നടന്നതില്‍ ഏറ്റവും വലിയൊരു മെഹന്ദി ഫെസ്റ്റിവല്‍ ആയി മാറുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

പട്ടുറുമാല്‍ എന്ന സംഗീത പരിപാടിയിലൂടെ പ്രശസ്തനായ സജീര്‍, പിന്നണി ഗായികയായ ജസീറ പയ്യന്നൂര്‍, ജിദ്ദയിലെ അറിയപ്പെടുന്ന ഗായകനായ നഈം സിന്ധി എന്നിവരായിരിക്കും സംഗീതരാവില്‍ മനോഹരമായ ഗാനങ്ങളുമായെത്തുക. കൂടാതെ ജിദ്ദയുടെ സ്വന്തം ഗായകരും പരിപാടിയില്‍ അണിനിരക്കുമെന്ന് മഹ്ജറിലെ അല്‍ ഖുബ്ബ ഓഡിറ്റോറിയത്തിലെ മീഡിയ റൂമില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. ചെയര്‍മാന്‍ ഇസ്മായില്‍ മണ്ണാര്‍ക്കാട്, ജനറല്‍ കണ്‍വീനര്‍ റാഫി ബീമാപ്പള്ളി, ഇവന്റ് കോ ഓഡിനേറ്റര്‍ റിയാസ് മേലാറ്റൂര്‍ എന്നിവരോടൊപ്പം പരിപാടിയുടെ കണ്‍വീനറായ അയ്യൂബ് മുസ്ലിയാരകത്ത്, റാഫി ആലുവ, സബീന റാഫി, ഷമീം അയ്യൂബ്, മൗഷ്മി ശരീഫ്, റമീസ് റാഫി, ആമിന റാഫി ബീമാപ്പള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.