ഒരു വര്‍ഷം മാത്രം നീണ്ട വിവാഹബന്ധത്തില്‍ നിന്ന് ഒഴിവാകുന്നതിന് അഞ്ചുകോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ കുടഞ്ഞ് സുപ്രിംകോടതി. ആവശ്യം അതിരുകടന്നതാണെന്ന് യുവതിയോട് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ ബി പര്‍ഡിവാല തലവനായ ബെഞ്ച് മുമ്പാകെയാണ് ഹരജി എത്തിയത്. ഇരുകൂട്ടരോടും തുടര്‍ ചര്‍ച്ചകള്‍ക്കായി ഒക്ടോബര്‍ അഞ്ചിന് സുപ്രിംകോടതിയുടെ മധ്യസ്ഥ കേന്ദ്രത്തിലെത്താന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
|
ആമസോണില്‍ എന്‍ജിനീയറാണ് യുവതിയുടെ ഭര്‍ത്താവ്. ജീവനാംശമായി 35-40 ലക്ഷം രൂപ വരെ നല്‍കാമെന്നാണ് യുവാവ് ഭാര്യയെ അറിയിച്ചത്. എന്നാല്‍ ഇവര്‍ ഇതിനു വഴങ്ങിയില്ല.
ഇതാണ് ഭാര്യയുടെ നിലപാടെങ്കില്‍ അവര്‍ക്കിഷ്ടമില്ലാത്ത ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. ന്യായമായ ആവശ്യം ഉന്നയിച്ച് ഈ വ്യവഹാരം അവര്‍ അവസാനിപ്പിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ബെഞ്ച് പറഞ്ഞു. വിവാഹം കഷ്ടിച്ച് ഒരു വര്‍ഷം മാത്രമാണ് നീണ്ടതെന്നു നിരീക്ഷിച്ച കോടതി ഭര്‍ത്താവിന് അനുരഞ്ജനം വേണ്ടെന്നും ഉപദേഷിച്ചു. അവളെ തിരിച്ചുവിളിച്ചതിലൂടെ നിങ്ങള്‍ തെറ്റു ചെയ്യുകയാണെന്നും വലിയ സ്വപ്‌നങ്ങളുള്ള അവളെ പരിപാലിക്കാന്‍ തനിക്കു കഴിയില്ലെന്നും ജസ്റ്റിസ് പാര്‍ഡിവാല ഭര്‍ത്താവിനോടു പറഞ്ഞു.
ALSO READ: ഖൈബര്‍ പഖ്തൂര്‍ഖ്വ പ്രവിശ്യയില്‍ പാക് വ്യോമ സേന ബോംബിട്ടു; കുട്ടികളടക്കം 30 പേര്‍ കൊല്ലപ്പെട്ടു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





