മലപ്പുറം: മലപ്പുറത്ത് റബ്ബര്‍ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു. കാളികാവ് അടയ്ക്കാക്കുണ്ടില്‍ ആണ് സംഭവം. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ ആണ് മരിച്ചത്. കാളികാവ് അടയ്ക്കാക്കുണ്ടില്‍ റാവുത്തന്‍കാവ് ഭാഗത്ത് സ്ലോട്ടര്‍ ടാപ്പിങ് നടത്തുന്ന തോട്ടത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. റോഡില്‍ നിന്ന് അഞ്ചാറു കിലോമീറ്റര്‍ ഉള്ളിലുള്ള പ്രദേശമാണിത്. വാഹനസൗകര്യം ഉള്ള സ്ഥലമല്ല.
|
പുലര്‍ച്ചെ റബ്ബര്‍ ടാപ്പിങ്ങിന് പോയപ്പോള്‍ ഗഫൂറിനെ കടുവ ആക്രമിക്കുകയായിരുന്നു. ടാപ്പിങ്ങിനിടെ ഉള്‍ക്കാട്ടിലേക്ക് കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം പിന്നീട് രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടെത്തിയത്. ഗഫൂറിന്റെ കഴുത്തില്‍ കടിച്ച് പുലി ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നയാള്‍ പറഞ്ഞു. പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നേരം തിരഞ്ഞ ശേഷം ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്.
കടുവ കടിച്ചു കൊന്നതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് മനേരത്തെ നിരവധി ആടുകളെ കടുവ പിടിച്ചിട്ടുണ്ട്. വന്യജീവി ശല്യമുള്ള പ്രദേശമാണിത്. എന്നാല്‍ അടുത്തിടെ ഒരാളെ വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തുന്നത് ഇതാദ്യമായാണ്
സംഭവത്തില്‍ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പുലിയുടെ സാന്നിധ്യം സംബന്ധിച്ച് നിരവധി തവണ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നെങ്കിലും ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
tapping worker was killed by a tiger in Malappuram
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





