22
Aug 2025
Thu
22 Aug 2025 Thu
kv abdul kader thrissur

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ച വോട്ടുതട്ടിപ്പ് നടന്നത് ചെന്നൈ കേന്ദ്രീകരിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുല്‍ ഖാദര്‍. തട്ടിപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയുണ്ടെന്നും വോട്ടര്‍പട്ടിക റിവിഷന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഇലക്ഷന്‍ കമ്മീഷന്‍ ഏല്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട പാര്‍ട്ടി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. പൂങ്കുന്നം ഫ്‌ളാറ്റിലെ അനധികൃത വോട്ടര്‍മാരെക്കുറിച്ച് സിപിഎം നേരത്തെ പരാതി നല്‍കിയിരുന്നു.എന്നാല്‍, വോട്ടര്‍പട്ടികയില്‍ പേര് വന്നാല്‍ വോട്ട് ചെയ്യാമെന്ന നിലപാടാണ് അന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തത്.

ALSO READ: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി പരസ്യ സഖ്യമില്ല; സീറ്റ് ധാരണ തുടരാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയില്ലാതെ ഇത്തരത്തിലൊരു തട്ടിപ്പ് നടക്കില്ല. വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കലും പേര് വെട്ടലും നടത്തി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമാണ് മറ്റിടങ്ങളിലെ ആളുകളെ തിരികിക്കേറ്റിയതായി കണ്ടത്. ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ആണ് ഇലക്ഷന്‍ കമ്മീഷന്‍ വോട്ടര്‍ പട്ടിക റിവിഷന് വേണ്ടി സമീപിച്ചിരുന്നത്. ചെന്നൈ കേന്ദ്രമായിട്ടാണ് തട്ടിപ്പ് നടന്നത്. ഇത് പരിശോധനാ വിധേയമാക്കണം. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് പൂര്‍ണമായും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലാണ്.അതില്‍ സംസ്ഥാന സര്‍ക്കാറിന് ഒരു പങ്കുമില്ല’. കെ.വി അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

തൃശൂരിലെ വോട്ട് കൊള്ളയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.എസ് സുനില്‍കുമാരും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ സംശയകരമായിരുന്നു.കമ്മീഷന്‍ അറിഞ്ഞാണോ ഇതെല്ലാം ചെയ്തതെന്ന് സംശയമുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു.