26
Aug 2024
Sat
26 Aug 2024 Sat
Suchipara rescue workers

വയനാട്: സൂചിപ്പാറയില്‍ കുടുങ്ങിയ മൂന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് തുണയായി സൈന്യം. (The army airlifted the rescue workers who were trapped in Suchipara) രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സന്നദ്ധസംഘടനയിലെ 3 പേരെയാണ് സൈന്യം എയര്‍ലിഫ്റ്റ് ചെയ്ത് സുരക്ഷിതമാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരായ നിലമ്പൂര്‍ മുണ്ടേരി സ്വദേശികളായ റയീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹസിന്‍ എന്നിവര്‍ക്കാണ് സൈന്യം രക്ഷകരായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോസ്റ്റ്ഗാര്‍ഡും വനംവകുപ്പും രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി. പോലിസ് അനുമതി വാങ്ങാതെയാണ് മൂവരും രക്ഷാപ്രവര്‍ത്തനത്തിനായി സൂചിപ്പാറയിലേക്ക് പോയത്. വനത്തിനുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്ന് ഇന്നലെ രാവിലെ റയീസും സാലിയും പറഞ്ഞിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് മൂവരും മുണ്ടേരിയില്‍ നിന്ന് പുറപ്പെട്ടത്.

ALSO READ:വയനാടിനെ ചേര്‍ത്തുപിടിച്ച് നയന്‍ താരയും വിഘ്‌നേഷും

3 പേരില്‍ ഒരാള്‍ സ്വയം നടന്ന് രക്ഷപ്പെടുകയായിരുന്നു. ബാക്കിയുള്ള രണ്ടാളുകളേയാണ് സൈന്യത്തിന്റെ ഹെലികോപ്റ്ററെത്തി രക്ഷിച്ചത്. ശക്തമായ കുത്തൊഴുക്കുള്ള ഭാഗമായതിനാല്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ എയര്‍ലിഫ്റ്റ് അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് മനസിലാക്കിയ സൈന്യം രണ്ടുതവണ പ്രദേശത്ത് പരീക്ഷണ പറക്കലുള്‍പ്പെടെ നടത്തിയിരുന്നു.

മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സുരക്ഷിത സ്ഥലത്തെത്തിച്ച ഇവരെ സേനയുടെ ആംബുലന്‍സില്‍ മേപ്പാടിയിലെ ആശുപത്രിയിലെത്തിച്ചു.