15
Jan 2025
Thu
15 Jan 2025 Thu
Jeddah shivaprasad death news

മലപ്പുറം: കഴിഞ ശനിയാഴ്ച ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട കുനിയില്‍ സ്വദേശിയായ ശിവപ്രസാദിന്റെ മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ 9.30 ന് ഇന്‍ഡിഗോ വിമാനത്തില്‍ നാട്ടിലെത്തും. (The body of Shiva Prasad, who died in Jeddah, will reach Karipur on Friday.)  തുടര്‍ന്ന് 11.30 ന് കുനിയിലെ തറവാട് വീട്ടില്‍ എത്തിയ ശേഷം ഉച്ചക്ക് 1.30 ന് പുളിയംപറമ്പിലെ പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കും.

whatsapp ജിദ്ദയില്‍ മരിച്ച ശിവ പ്രസാദിന്റെ മൃതദേഹം വെള്ളിയാഴ്ച കരിപ്പൂരിലെത്തും
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി ജിദ്ദ കെഎംസിസിയുടെ വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കണ്‍വീനര്‍ സെയ്തലവി പുളിയങ്കോട്,
ജിദ്ദ കെ.എം.സി.സി കീഴുപറമ്പ് പഞ്ചായത്ത് കമ്മറ്റിയുടെ ഭാരവാഹികളായ ഫസലു റഹ്‌മാന്‍, അലി പത്തനാപുരം, ശിഹാബ് കല്ലിടുമ്പ്, കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവരുടെ പ്രയത്‌നത്തിന്റെ ഫലമായിട്ടാണ് മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാനാവുന്നത്.

 

\