തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. ഡോക്ടര്‍ ബിപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആമയിഴഞ്ചാന്‍ തോട്ടിലെ ചതുപ്പ് ഭാഗത്താണ് മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച ഉച്ചക്ക് 2.30-നാണ് സംഭവം. സ്ഥലത്തെ നാട്ടുകാരാണ് തോട്ടില്‍ മൃതദേഹം കണ്ടത്. ബിപിന്റെ കാര്‍ തോടിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. കാര്‍ ഇദ്ദേഹത്തിന്റെ ഭാര്യയുടേതാണ്.
|
പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം വാഹനത്തില്‍ നിന്നും സിറിഞ്ചും മരുന്നും കണ്ടെത്തിയിട്ടുണ്ട്. അനസ്തേഷ്യസ്റ്റ് ആയതിനാല്‍ മയങ്ങാനുള്ള മരുന്ന അളവിനേക്കാള്‍ അധികം കുത്തി വെച്ച് തോട്ടിലേക്ക് ചാടിയതാകാം എന്ന് സൂചനയുണ്ട്. ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഡോക്ടര്‍ ബിപിന്‍ ആശുപത്രിയില്‍ എത്തിയിട്ടില്ല. അതേസമയം കുറച്ച് ദിവസങ്ങളായി ബിപിന്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.





