30
Sep 2023
Tue
30 Sep 2023 Tue

കൊച്ചി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ യുവതാരം ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. മേരാ ഭാരത് എന്നെഴുതിയിരിക്കുന്ന പോസ്റ്റാണ് ചര്‍ച്ചയായത്. ഇന്ത്യയുടെ പേര് ഭാരതം എന്ന് പുനര്‍നാമകരണം ചടെയ്‌തേക്കും എന്ന ചാനല്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്ക് വച്ച് മറ്റൊരു പോസ്റ്റും ഉണ്ണി മുകുന്ദന്‍ പങ്ക് വച്ചിട്ടുണ്ട്. ഇനി കാത്തിരിക്കാന്‍ വയ്യ എന്നാണ് ഈ പോസ്റ്റിന് നല്‍കിയിരിക്കുന്ന കാപ്ഷന്‍. ഉണ്ണിയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. പരിഹാസ കമന്റുകളും വന്നിട്ടുണ്ട്. മേരാ ഭാരത് എന്നത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ മൈ ഇന്ത്യ എന്നാണെന്നാണ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുന്നതിന് പുതിയ പ്രമേയം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ജി 20 ഉച്ചകോടി രാഷ്ട്രപതി ഭവനില്‍ നിന്ന് അയച്ച ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ അഭ്യൂഹം ശക്തമായി. സെപ്തംബര്‍ ഒമ്പതിനും പത്തിനുമായി പ്രഗതി മൈതാനിയിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ ഭാരത മണ്ഡപത്തില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അത്താഴവിരുന്നാണ് ശനിയാഴ്ച രാത്രി എട്ടുമണിയ്ക്ക് നടക്കുന്നത്. ഇതിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തിലാണ് ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന രേഖപ്പെടുത്തിയിരിക്കുന്നത്.

സംഭവത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ആരോപണവുമായി രംഗത്തെത്തി. ഇനി ഭരണഘടനയുടെ ഒന്നാം ആര്‍ട്ടിക്കിളില്‍ ‘ഭാരതം, ഇന്ത്യയായിരുന്ന സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’ എന്ന് വായിക്കാമെന്ന് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു. യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ് പോലും ഇപ്പോള്‍ ആക്രമണം നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിനെതിരെ രംഗത്തെത്തിയിരുന്നു.