ചെന്നൈ: കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി സ്വയം മുറിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത പിതാവിനെതിരേ നടപടി.(The scene of cutting the baby’s umbilical cord was circulated on social media; The health department has taken action ) നവജാത ശിശുവിന്റെ പൊക്കിള്‍ക്കൊടി മുറിക്കുന്ന ദൃശ്യങ്ങള്‍ യുട്യൂബ് ചാനലില്‍ പ്രചരിപ്പിച്ച ഇര്‍ഫാനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്‌മണ്യന്‍.
|
സംഭവത്തില്‍ ഇര്‍ഫാന്‍ മാപ്പ് പറഞ്ഞാലും ആരോഗ്യ വകുപ്പ് ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിക്കു നോട്ടീസ് അയച്ച ആരോഗ്യവകുപ്പ്, ഇര്‍ഫാനെതിരെ പൊലീസില്‍ പരാതി നല്‍കി.
ഷോളിംഗനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഭാര്യ പ്രസവിച്ച ശേഷമുള്ള ദൃശ്യങ്ങളും കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി ഡോക്ടര്‍മാരുടെ സമ്മതത്തോടെ മുറിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഇര്‍ഫാന്‍ തന്റെ വിഡിയോ ചാനലിലൂടെ പുറത്തുവിട്ടത്.
വിഡിയോ പിന്നീടു നീക്കിയെങ്കിലും നടപടിയുമായി മുന്നോട്ടു പോകാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. പൊക്കിള്‍ക്കൊടി മുറിക്കാന്‍ ഇര്‍ഫാനെ അനുവദിച്ച ഡോക്ടര്‍ക്കെതിരെയും നടപടി ഉണ്ടാകും.


