അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് മുതല്‍ വീണ്ടും സജീവമാകുന്നു.(The search for Arjun resumes; Ishwar Malpe will come today) അവസാന ദിവസങ്ങളില്‍ തിരച്ചിലിന് നേതൃത്വം നല്‍കിയ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും സംഘവും ഇന്ന് ഷിരൂരിലെത്തും. മാല്‍പെ സ്വന്തം നിലക്കാണ് ഇന്ന് തിരച്ചിലിന് തയ്യാറായത്. ഷിരൂരില്‍ ഇന്നും മഴയുണ്ട്. അന്തിമ തീരുമാനം സാഹചര്യം പരിശോധിച്ച ശേഷമായിരിക്കും.
|
ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ തിരച്ചില്‍ പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കര്‍ണാടക സര്‍ക്കാര്‍ അധികൃതരും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സൈലും ഇക്കാര്യം അറിയിച്ചതായി എംകെ രാഘവന്‍ എം പി പറഞ്ഞു.
ALSO READ:അർജുന് വേണ്ടി തിരച്ചിൽ തുടരണമെന്ന് കർണാടകയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി
ഷിരൂര്‍ ദുരന്തത്തില്‍ അകപ്പെട്ട സഹോദരന്‍ അര്‍ജുനും മറ്റ് രണ്ട് കര്‍ണ്ണാടക സഹോദരങ്ങള്‍ക്കുമായുള്ള തിരച്ചില്‍ പുനരാരംഭിക്കുകയാണെന്ന് എംകെ രാഘവന്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥ മൂലം താത്കാലികമായി നിര്‍ത്തിവെച്ച തിരച്ചില്‍, ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അധികൃതരും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സൈലും അറിയിച്ചിട്ടുണ്ട്.
പ്രദേശത്തെ കാലാവസ്ഥ താരതമ്യേന മെച്ചപ്പെട്ട സാഹചര്യത്തില്‍ അര്‍ജുനെയും മറ്റ് രണ്ട് പേരെയും കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സതീഷ് സൈല്‍ പറഞ്ഞിട്ടുണ്ടെന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും എംപി വ്യക്തമാക്കി.





