26
Nov 2024
Mon
26 Nov 2024 Mon
SG Thushar Mehtha

ഗുഹാവാത്തി: മണിപ്പൂര്‍ കലാപം സംബന്ധിച്ച് സോളിസിറ്റര്‍ ജനറല്‍ (എസ്.ജി) സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കുക്കി എം.എല്‍.എമാര്‍. (The Solicitor General lied to the Supreme Court; MLAs did not meet Manipur CM) കഴിഞ്ഞ വര്‍ഷം മെയ് മൂന്നിന് ശേഷം മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് പത്ത് കുക്കി എം.എല്‍.എമാര്‍ ഞായറാഴ്ച വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രി എല്ലാ കുക്കി എം.എല്‍.എമാരെയും കാണുകയും സമാധാനം സ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തെന്ന് എസ്.ജി തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞത് നുണയും സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യവുമാണെന്ന് എം.എല്‍.എമാര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ALSO READ: തീവ്രവർഗീയ പ്രചാരണം തുടർന്ന് BJP; രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യാൻ ആഹ്വാനം; ലക്ഷ്യം ക്രിസ്ത്യൻ വർഗ്ഗീയവോട്ട്

കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ സംസ്ഥാനത്ത് ഉണ്ടായ വര്‍ഗീയ കലാപത്തില്‍ സിങ്ങിന്റെ പങ്ക് ചൂണ്ടിക്കാണിക്കുന്ന ശബ്ദരേഖ പരിശോധിക്കുമെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതിനെതിരേ വാദിക്കവേയാ്ണ് സിങ് കുക്കി എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് മേത്ത പറഞ്ഞത്.

‘2024 നവംബര്‍ എട്ടിന് നടന്ന സുപ്രീം കോടതി വാദത്തിനിടെ മുഖ്യമന്ത്രി എല്ലാ കുക്കി എം.എല്‍.എമാരെയും കാണുകയും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ വാദം സമര്‍പ്പിച്ചതായി ഞങ്ങള്‍, പത്ത് എം.എല്‍.എമാര്‍ അറിഞ്ഞു.

എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ പറഞ്ഞത് നുണയാണെന്നും അത് ബഹുമാനപ്പെട്ട സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ഞങ്ങള്‍ ഇതിനാല്‍ വ്യക്തമായി പ്രസ്താവിക്കുന്നു,’ എം.എല്‍.എമാരുടെ പ്രസ്താവനയില്‍ പറയുന്നു.

2023 മെയ് മൂന്ന് മുതല്‍ തങ്ങള്‍ സിങ്ങിനെ കണ്ടിട്ടില്ലെന്നും ഭാവിയില്‍ അദ്ദേഹത്തെ കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ‘ഇംഫാല്‍ താഴ്വരയില്‍ നിന്നുള്ള ഞങ്ങളുടെ ജനങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിനും വംശീയ ഉന്മൂലനത്തിനും പിന്നിലെ സൂത്രധാരന്‍ അദ്ദേഹമാണ്’ എം.എല്‍.എമാര്‍ ആരോപിച്ചു.

എം.എല്‍.എ.മാരായ ഹാക്കോലെറ്റ് കിപ്ജെന്‍, നെംച കിപ്ജെന്‍, ലെറ്റ്പാവോ ഹാക്കിപ്, എന്‍ഗുര്‍സാംഗ്ലൂര്‍ സനേറ്റ്, പൗലിയന്‍ലാല്‍ ഹാക്കിപ്, എല്‍.എം ഖൗട്ട്, ലെറ്റ്സാമാങ് ഹോക്കിപ്, കിംനിയോ ഹാക്കിപ് ഹാങ്ഷിംഗ്, ചിന്‍ലുന്താങ്, നുനെസാഗിന്‍ വാല്‍ട്ടെ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും പുതിയ അക്രമസംഭവങ്ങളെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു. പ്രദേശത്ത് കനത്ത സുരക്ഷാ സാന്നിധ്യമുണ്ടായിട്ടും വ്യാഴാഴ്ച ജിരിബാം ജില്ലയില്‍ സോസാങ്കിം ഹമര്‍ കൊല്ലപ്പെട്ടതില്‍ എം.എല്‍.എമാര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.