30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Kannur theft attempt

പാനൂര്‍: കണ്ണൂരിലെ പ്രവാസി വന്‍ മോഷണ ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് സിസിടിവിയുടെ സഹായവും അയല്‍വാസിയുടെ ജാഗ്രതയും മൂലം. അടച്ചിട്ട വീട്ടില്‍ മോഷണം നടത്താനുള്ള ശ്രമമാണ് ഗള്‍ഫിലിരിക്കുന്ന ഉടമ സിസിടിവി ദൃശ്യത്തിലൂടെ കണ്ട് തക്ക സമയത്ത് ഇടപെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെന്‍ട്രല്‍ കുന്നോത്തുപറമ്പിലെ സുനില്‍കുമാറിന്റെ വീട്ടില്‍ ബുധനാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. സുനില്‍ കുമാര്‍ പതിവ് പോലെ ലൈവ് സിസിടിവി ദൃശ്യം പരിശോധിക്കുന്നതിനിടെയാണ് വീടിന് സമീപം ആള്‍പ്പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടത്. എന്ത് ചെയ്യുമെന്നാലോചിച്ചപ്പോഴാണ് അയല്‍വാസിയുടെ കാര്യം ഓര്‍മ വന്നത്. തൊട്ടടുത്ത് താമസിക്കുന്നത് പി.ആര്‍. കുറുപ്പ് സ്മാരക സഹകരണ ആസ്പത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ.രവീന്ദ്രനാണ്. രോഗികളെ പരിശോധിക്കുന്നതിനിടയിലാണ് ഗള്‍ഫിലുള്ള വീട്ടുടമസ്ഥന്‍ സുനില്‍കുമാറിന്റെ ഫോണ്‍സന്ദേശം ലഭിക്കുന്നത്. ഉടനെ ഡോക്ടര്‍ ടോര്‍ച്ചടിച്ച് പുറത്തേക്കിറങ്ങിയപ്പോഴേക്കും രണ്ടംഗസംഘം ഓടിരക്ഷപ്പെട്ടിരുന്നു. വീടിന്റെ പിന്‍ഭാഗത്തുള്ള പൂട്ട് പൊളിച്ച നിലയിലാണുള്ളത്.

കമ്പിപ്പാര സമീപത്ത് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ ടീഷര്‍ട്ടും പാന്റ്‌സും ധരിച്ച് മുഖം ടവല്‍കൊണ്ട് മറച്ച നിലയിലാണ്. വീടിന്റെ മുന്‍ഭാഗത്തെ ഗേറ്റ് അടച്ചിട്ട നിലയില്‍ത്തന്നെയാണ്. ഗള്‍ഫിലുള്ള സുനില്‍കുമാറും ഭാര്യ ജിഷയും ഏതാനും മാസംമുന്‍പാണ് നാട്ടില്‍ വന്നത്. നേരത്തേയും വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു. കൊളവല്ലൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement