07
May 2023
Fri
07 May 2023 Fri

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ട വന്ദന ദാസിൻറെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തതിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്‌കാര ചടങ്ങിന് വന്ദനയുടെ വീട്ടിലെത്തിയപ്പോൾ വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ചാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ കൊണ്ടാണ്. കണ്ണിലേക്ക് കൈകൊണ്ട് തൊട്ട ശേഷമാണ് കരഞ്ഞത്. എന്തെങ്കിലും സങ്കടമുണ്ടായിരുന്നുവെങ്കിൽ സ്വന്തം നിലപാട് തിരുത്തി പറയില്ലേ- ? ‘ഇന്നലെ മോഹൻദാസിൻറെയും സഹധർമിണിയുടെയും അടുത്ത് നിൽക്കുമ്പോഴാണ് ഒരാൾ പമ്മി തൊഴുത് മാറി നിൽക്കുകയാണ്. നോക്കിയപ്പോൾ വീണാ ജോർജാണ്. അവർ കണ്ണിൽ കൈ എടുത്ത് വെച്ചപ്പോൾ ഗ്ലിസറിൻ വെച്ച് തന്നെയാണ് അവരുടെ കണ്ണുനീർ വന്നതെന്ന് എനിക്ക് ബോധ്യപ്പെട്ടു’ – തിരുവഞ്ചൂർ പറഞ്ഞു.

വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.സി.സി സംഘടിപ്പിച്ച എസ്.പി ഓഫീസ് മാർച്ചിലായിരുന്നു തിരുവഞ്ചൂരിൻറെ അധിക്ഷേപം. മാർച്ചിനിടെ പ്രസംഗിച്ച കോട്ടയം ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ്, ആരോഗ്യ മന്ത്രിയെ ‘നാണം കെട്ടവളേ’ എന്നും വിളിച്ച് അധിക്ഷേപിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക